Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഡോ. സി.ഡി. രവികുമാര്‍ വിദൂരവിഭാഗം ഡയറക്ടര്‍

HIGHLIGHTS : Dr. CD Ravikumar Director, Distance Division

ഡോ. സി.ഡി. രവികുമാര്‍ വിദൂരവിഭാഗം ഡയറക്ടര്‍

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര പഠനവിഭാഗം (സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍) ഡയറക്ടറായി ഡോ. സി.ഡി. രവികുമാറിന് ചുമതല നല്‍കി. ഡോ. ആര്‍. സേതുനാഥ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സര്‍വകലാശാലാ ഫിസിക്‌സ് പഠനവിഭാഗത്തിലെ പ്രൊഫസറാണ് ഡോ. രവികുമാര്‍.

sameeksha-malabarinews

കീം മോക് പരീക്ഷ 

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് (ഐ.ഇ.ടി.) കോളേജിന്റെ ആഭിമുഖ്യത്തിൽ 2024 കീം പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി കീം മോക് പരീക്ഷ സഘടിപ്പിക്കുന്നു. 31-ന് രാവിലെ 10.30 മുതൽ 1.30 വരെ ഓൺലൈനായാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് www.cuiet.infomocktest@cuiet.info, 9188400223. കീം എഴുതാത്തവർക്കും പ്രവേശനത്തിന് അവസരമുണ്ട്. ഫോൺ: 9567172591.

ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനം 

“കോവിഡ് 19 കാലത്തെ ആദിവാസി വിദ്യാർഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിലെ അസമത്വങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠനം” എന്ന വിഷയത്തിൽ ഗവേഷണത്തിന് മൂന്നര മാസത്തേക്ക് ഫീൽഡ് ഇൻവെസ്റ്റിഗേറ്ററെ നിയമിക്കുന്നു. യോഗ്യത:- ഏതെങ്കിലും വിഷയത്തിൽ 55% മാർക്കോടെ ബിരുദം. കാറ്റഗറി: ഇ.ടി.ബി. ഒരൊഴിവാണുള്ളത്. വാക്-ഇൻ-ഇൻറർവ്യു ജൂൺ അഞ്ചിന് രാവിലെ 10.30-ന് കാലിക്കറ്റ് സർവകലാശാലാ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിൽ നടക്കും.കൂടുതൽ വിവരങ്ങൾക്ക് ഡോ. സി. ശ്യാമിലി, പ്രിൻസിപ്പൽ  ഇൻവെസ്റ്റിഗേറ്റർ, ഐ.സി.എസ്.എസ്.ആർ. പ്രൊജക്റ്റ്, ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠന വകുപ്പ് കാലിക്കറ്റ് സർവകലാശാലാ, മെയിൽ ഐഡി:- drsyamili@uoc.ac.in. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!