HIGHLIGHTS : Dost minilory and tipper collided in Tanur; driver seriously injured
താനൂര്‍: താനൂര്‍ ചിറക്കലില്‍ വാഹനാപകടം. ചിറക്കല്‍ അങ്ങാടി സമീപം ദോസ്ത് മിനിലോറിയും,ടിപ്പറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ ചാലിയം സ്വദേശി വെള്ളയിക്കോട് ശിവരാമന് ഗുരുതരമായി പരിക്കേറ്റു. മൂലക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്.
തിരൂര്‍ ഭാഗത്ത് നിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന ദോസ്ത് മിനിലോറിയും, എതിരെ വന്ന ടിപ്പര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.


ഇടിയുടെ അഘാതത്തില്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയ ശിവരാമനെ താനൂരില്‍ നിന്നുള്ള അഗ്‌നി രക്ഷാ സേനയും, ട്രോമകെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്ന് വാഹനത്തിന്റെ മുന്‍ഭാഗം പൊളിച്ചാണ് പുറത്തെടുത്തത്.അസി.സ്റ്റേഷന്‍ ഓഫീസര്‍ ഉണ്ണികൃഷണന്‍, ഫയര്‍ ഓഫീസര്‍മാരായ പ്രതീഷ്, സജീഷ് കുമാര്‍, മനോജ്, ഡ്രൈവര്‍ സഫ്താര്‍ ഹാഷിം എന്നിവരും ട്രോമ കെയര്‍ വളണ്ടിയര്‍മാരായ അബ്ബാസ് താനൂര്‍, റിയാസ് താനൂര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു