വിമല്‍ കുമാര്‍ സംവിധാനം ചെയ്ത പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രമാണ് ‘ദൂരം’. സൈന യുട്യൂബ് ചാനലില്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ദൂരം, പണവും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും തനിച്ചാകപ്പെട്ട പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ, ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ദൂരത്തിന്റെ രണ്ടാം ഭാഗമായ ദൂരം 2വിന്റെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുന്നു. ഹിറ്റ് സംവിധായകരായ വൈശാഖ്, അജയ് വാസുദേവ്, ഷാജി കൈലാസ്, വിഷ്ണു മോഹന്‍ തിരക്കഥാകൃത്തായ ഉദയകൃഷ്ണ തുടങ്ങിയ പ്രമുഖരുടെ സോഷ്യല്‍മീഡിയ പേജ് വഴിയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. വിമല്‍ കുമാര്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ദൂരം 2വിന്റെ സ്റ്റണ്ട് സൂപ്പര്‍വിഷന്‍ ചെയ്തിരിക്കുന്നത് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ കലൈ കിങ്‌സണ്‍ ആണ്.
ഹ്യൂസ്റ്റണ്‍, ടെക്‌സാസ് (USA) തുടങ്ങിയ വിദേശ ഇടങ്ങളില്‍ ഷൂട്ട് ചെയ്ത സിനിമ അവിടുത്തെ ലോക്കല്‍ കലാകാരന്മാരെ കൂടി ഉള്‍പ്പെടുത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ കഥ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതോടൊപ്പം ചിത്രത്തില്‍ രണ്ട് ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലും ഇന്ത്യയിലുമായി ഡബ്ബിംഗ് പൂര്‍ത്തീകരിച്ച ചിത്രം ആറ് വ്യത്യസ്ത ക്യാമറകള്‍വഴിയാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – പ്രസാദ് ഐയ്യര്‍, ഡി ഒ പി – റേജന്റ് റോയ്, സിനിമട്ടോഗ്രാഫര്‍ – ശ്യംജിത് ജയദേവന്‍, എഡിറ്റര്‍ – പ്രേംസായ് , മ്യൂസിക് & ഒറിജിനല്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ – റിത്വിക്ക് എസ് ചന്ദ്, സ്റ്റണ്ട്‌സ് – വില്ലി ബ്റൂക്‌സ്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് – വിപിന്‍ കുമാര്‍, ലിറിക്‌സ് – വിദ്യ റതീഷ്, കൊറിയോഗ്രഫി – ലക്ഷ്മി ഹരിദാസ്, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ – ദീപു കുര്യന്‍, സെക്കന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ – നവീന്‍ കൊച്ചോത്ത് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍സ് – റോബി എബ്രഹാം , രാമദാസ് കണ്ടത്ത്, ആര്‍ട്ട് – റോജി മാത്യു.




