കോഴിക്കോട് റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു

കോഴിക്കോട്: ഈസ്റ്റ് നടക്കാവില്‍ വയനാട് റോഡില്‍ സി എച്ച് പള്ളിക്ക് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ചേവായൂര്‍ സ്വദേശി ബഷീറിന്റെ കാറാണ് കത്തിനശിച്ചത്.

കാര്‍ നിര്‍ത്തി ഇദേഹം സമീപത്തെ കടയിലേക്ക് കയറിയ സമയത്താണ് കാറിന് തീപിടിച്ചത്. ഉടനെ നാട്ടുകാരുടെ നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. വിവിരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീ പൂര്‍ണമായ് അണയ്ക്കുകയായിരുന്നു.

കാറിന് തീപിടിക്കുന്നത് കണ്ട ഉടനെ കാറിന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ ഉടനെ മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top