HIGHLIGHTS : Don't know what to try when adding lime to the farm?
കൃഷിയിടത്തില്‍ മണ്ണൊരുക്കുമ്പോള്‍ കുമ്മായം ചേര്‍ക്കുന്ന കാര്യ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കുമ്മായം ചേര്‍ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കുമ്മായം ഉപയോഗിക്കുമ്പോള്‍ തരി വലിപ്പം കുറഞ്ഞ കുമ്മായം വാങ്ങിക്കാന്‍ ശ്രദ്ധിക്കണം. കുമ്മായത്തിന്റെ അളവ് കൂടിയാല്‍, ഇരുമ്പ്, മാംഗനീസ്, ചെമ്പ് തടങ്ങിയവയുടെ അഭാവം മണ്ണിലുണ്ടാകും. വര്‍ഷം തോറുമോ ഒന്നിടവിട്ടോ വര്‍ഷങ്ങളിലോ ലഘുവായ തോതില്‍ കുമ്മായം ചേര്‍ത്ത് ക്രമേണ മണ്ണിലുള്ള കുമ്മായ ചേരുവ വര്‍ധിപ്പിക്കുന്നതാണ് ശരിയായ രീതി. കുമ്മായം അമോണിയ വളങ്ങളുമായി കലര്‍ത്തി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
മണ്ണൊരുക്കുമ്പോള്‍ ആദ്യം കുമ്മായം വിതറി ഒരാഴ്ച കഴിഞ്ഞ് മാത്രം ഈ മണ്ണ് ഉപയോഗിക്കുന്നതാവും ഉത്തമം.
കൂടുതല്‍ നൈട്രജന്‍ സസ്യങ്ങള്‍ക്ക് ലഭ്യമാകുന്നു. നൈട്രജന്‍ ആഗിരണം ചെയ്യുന്ന സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം കുമ്മായം ചേര്‍ക്കുക വഴി വര്‍ധിക്കും. പ്രവര്‍ത്തനം തടസ്സപ്പെടുത്തി അവയെ ചെടികള്‍ക്ക് വേഗം ലഭ്യമാക്കുന്നു. എടുക്കുന്ന പൊട്ടാസ്യത്തിന്റെ ആഗിരണതോത് നിയന്ത്രിക്കുന്നതിനാല്‍ മണ്ണിലടങ്ങിയിട്ടുള്ള പൊട്ടാസ്യം ചെടിയുടെ വളര്‍ച്ചയ്ക്ക് ഉപകാരപ്രദമാകും. കാത്സ്യവും മഗ്‌നീഷ്യവും ചെടികള്‍ക്ക് ലഭിക്കും. അളവ് കൂടിയാലുള്ള ദോഷഫലങ്ങള്‍ കുമ്മായം ഇല്ലാതാക്കും.
ചുണ്ണാമ്പ് കല്ല്, കുമ്മായം, നീറ്റുകക്ക, ഡോളമൈറ്റ് എന്നിവയാണ് സാധാരണ കിട്ടുന്ന കുമ്മായവസ്തുക്കള്‍. പെട്ടെന്ന് ഫലം ലഭിക്കാന്‍ നീറ്റുകക്കയോ കുമ്മായമോ ഇടണം എന്നാല്‍ അവ വിതറുമ്പോള്‍ ഇലകളില്‍ വീഴാതിരിക്കാനും ശ്രദ്ധിക്കണം. വീണാല്‍ ഇലകള്‍ പൊള്ളും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു


