Section

malabari-logo-mobile

ദോഹയില്‍ പൊടിക്കാറ്റ്‌ രണ്ട്‌ ദിവസം കൂടി തുടരും

HIGHLIGHTS : ദോഹ: ഇന്നലെ ഉച്ചയോടെ ആരംഭിച്ച പൊടിക്കാറ്റ് രണ്ടു ദിവസം കൂടി തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ വിവിധ ഭാഗങ...

qatarദോഹ: ഇന്നലെ ഉച്ചയോടെ ആരംഭിച്ച  പൊടിക്കാറ്റ് രണ്ടു ദിവസം കൂടി തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റാണ് വീശിയടിച്ചത്. ചില സമയങ്ങളില്‍ 70 കിലോമീറ്റര്‍ (38നോട്ട്) വേഗത്തില്‍ വരെ പൊടിക്കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം.
നാളെ വരെ കാറ്റ് തുടരും. 18 മുതല്‍ 28 നോട്ട് വരെ വേഗതയുള്ള വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ 38 നോട്ട് വരെ ഉയരും.
രാത്രിയില്‍ 10-17 നോട്ട് ആയി വേഗത കുറയും. റോഡിലേക്ക് മണല്‍ അടിച്ചുകയറാന്‍ സാധ്യതയുള്ളതിനാല്‍ വാഹന യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കി.
ഇന്നലെ ഉച്ചയോടെ പലയിടത്തും പൊടിക്കാറ്റ് ശക്തമായിരുന്നു. ദുഖാന്‍, ഷമാല്‍, വുഖൈര്‍ തുടങ്ങി നഗരത്തിനു പുറത്തുള്ള പ്രദേശങ്ങളില്‍ പൊടിക്കാറ്റിന്റെ തീവ്രത കൂടുതലായിരുന്നു. കാറ്റില്‍ റോഡിലേക്കു പൊടി അടിച്ചു കയറിയത് ദൂരക്കാഴ്ച കുറച്ചത് ഗതാഗതം ബുദ്ധിമുട്ടിലാക്കി. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ മണ്‍സൂണിന്റെ സ്വാധീനമാണ് കാറ്റിന് കാരണമാകുന്നത്. വരും ദിവസങ്ങളില്‍ താപനില കൂടാനും സാധ്യതയുണ്ട്. ഈയാഴ്ച ദോഹയിലെ ഉയര്‍ന്ന താപ നില 43 മുതല്‍ 44 ഡിഗ്രി വരെയായിരിക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഹ്യുമിഡിറ്റി 65 ശതമാനം വരെ ഉയരും. ജൂലൈ മധ്യത്തില്‍ മുതല്‍ സെപ്തംബര്‍ മധ്യം വരെ ഉയര്‍ന്ന ഹ്യുമിഡിറ്റി ദോഹയില്‍ സ്വാഭാവികമാണെന്ന് അല്‍ജസീറ ഇംഗ്ലീഷിലെ കാലാവസ്ഥാ വിദഗ്ധ സ്‌റ്റെഫ് ഗോള്‍ട്ടര്‍ പറഞ്ഞു. എന്നാല്‍, കാറ്റിന്റെ ഗതിക്കനുസരിച്ച് ഇതില്‍ മാറ്റം വരാം. കിഴക്ക് നിന്നുള്ള കാറ്റ് കൂടുതല്‍ ഈര്‍പ്പമെത്തിക്കും. അതേ സമയം, കുവൈത്ത്, സഊദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കാറ്റ് കൂടുതല്‍ വരണ്ടതാണ്. നീണ്ടതും ചൂട് കൂടിയതുമായ മാസങ്ങള്‍ക്ക് തയ്യാറെടുക്കാനും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂലായ്- മുതല്‍ സെപ്തംബര്‍ വരെ സാധാരണയിലും കൂടിയ ചൂട് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പസഫിക് സമുദ്രത്തിലെ വാണിജ്യ വാതത്തിലുണ്ടാകുന്ന മാറ്റം കടലിലെ ചൂട് വര്‍ധിപ്പിക്കുന്നതാണ് കടുത്ത കാലാവസ്ഥയ്ക്ക് കാരണമാകുന്നത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!