Section

malabari-logo-mobile

ദോഹയിലെ നജ്‌മ സ്‌ട്രീറ്റ്‌ ഗതാഗതത്തിനായി തുറന്നു

HIGHLIGHTS : ദോഹ: റോഡ് നവീകരണ പ്രവര്‍ത്തി പൂര്‍ത്തിയായതിനെ തുടര്‍ന്ന് നജ്മ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നതായി അശ്ഗാല്‍ അറിയിച്ചു. ഏറെ നാളായി ഗതാഗതക്കുരുക്കില്‍...

2273132083_2b8aff1f55_bദോഹ: റോഡ് നവീകരണ പ്രവര്‍ത്തി പൂര്‍ത്തിയായതിനെ തുടര്‍ന്ന് നജ്മ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നതായി അശ്ഗാല്‍ അറിയിച്ചു. ഏറെ നാളായി ഗതാഗതക്കുരുക്കില്‍പെട്ട നജ്മയില്‍ റോഡു തുറന്നത് യാത്രക്കാര്‍ക്ക് ആശ്വാസമായി.

നജ്മ  സ്ട്രീറ്റില്‍ നിന്ന് സി റിംഗ് റോഡിനേയും ഡി റിംഗ് റോഡിനേയും ബന്ധിപ്പിക്കുന്ന വഴിയാണ് അടച്ചിട്ടിരുന്നത്.  പൊതുമരാമത്ത് വകുപ്പ് പറഞ്ഞതിലും നേരത്തെ  അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ദി മാളിനു സമീപത്തെ അല്‍നുഐജ ഇന്റര്‍സെക്ഷന്‍ മുതല്‍ ഗള്‍ഫ് സിനിമക്ക് സമീപത്തെ അല്‍മന്‍സൂറ ഇന്റര്‍സെക്ഷന്‍ വരെയുള്ള ഒരു കിലോമീറ്റര്‍ റോഡ് ഗതാഗതത്തിനായി തുറുന്നുകൊടുത്തത്. 45 ദിനങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കായി വേണ്ടിവരുമെന്നാണ് അശ്ഗാല്‍ അറിയിച്ചിരുന്നത്.

sameeksha-malabarinews

പക്ഷെ 25 ദിനങ്ങള്‍ കൊണ്ട് പണി പൂര്‍ത്തിയായി. ശനിയാഴ്ച രാത്രിയാണ് റോഡ് തുറന്നത്. നജ്മയില്‍ നിന്ന് ദി മാള്‍ സിഗ്നലിലേക്കുള്ള വഴി അടഞ്ഞുകിടന്നതോടെ ഇവിടെയുള്ള പെട്രോള്‍ സ്റ്റേഷന്‍, ആശുപത്രികള്‍ തുടങ്ങിയ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് ഏറെ പ്രയാസമായിരുന്നു. ഇതുവഴി എളുപ്പത്തില്‍ കടന്നുപോവുന്നവരും ചുറ്റിത്തിരിഞ്ഞ് യാത്ര ചെയ്യേണ്ടി വന്നിരുന്നു

വുഖൂദ് പെട്രോള്‍ സ്റ്റേഷന്‍ റൗണ്ട് എബൗട്ട് സിഗ്നല്‍ നിയന്ത്രിത ഇന്റര്‍ സെക്ഷന്‍ ആക്കുന്നതിനും റോഡില്‍ ഒരു വരി വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് അടച്ചിട്ടിരുന്നത്. മെച്ചപ്പെടുത്തിയ റോഡ് തുറന്നതോടെ ഗഗാതക്കുരുക്കിന് വലിയ തോതില്‍ ആശ്വാസമായിട്ടുണ്ടെങ്കിലും റോഡിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും പണികള്‍ ബാക്കിയുള്ളതായും പെട്രോള്‍ സ്റ്റേഷനിലേക്കുള്ള എന്‍ട്രന്‍സ് തുറന്നിട്ടില്ലെന്നും യാത്രക്കാര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

നജ്്മ സ്ട്രീറ്റിലെ റോഡും തുറന്നു കൊടുത്തതോടെ സി റിംഗ്  റോഡിലെ 6.3 കിലോമീറ്റര്‍ ദൂരത്തില്‍ നടന്നിരുന്നു നവീകരണ പ്രവര്‍ത്തി പൂര്‍ത്തിയായിരിക്കുകയാണ്.

കൂടുതല്‍ വരികള്‍, പെഡസ്ട്രിയന്‍ ക്രോസിങ്, സിഗ്നല്‍ നവീകരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നിരുന്നു.

നജ്്മ സ്ട്രീറ്റിലെ ഓവുചാല്‍ നവീകരണം ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തികള്‍ അടുത്ത കാലത്ത് നടന്നുവരികയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!