Section

malabari-logo-mobile

ദോഹയില്‍ വാടക നിയമ ഭേദഗതിക്ക് അംഗീകാരം

HIGHLIGHTS : ദോഹ: വസ്തുവകകൾ വാടക്ക് നൽകുന്ന 2008ലെ നാലാം നമ്പർ നിയമത്തിലെ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിയമത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി. കരട് നിയ...

ദോഹ: വസ്തുവകകൾ വാടക്ക് നൽകുന്ന 2008ലെ നാലാം നമ്പർ നിയമത്തിലെ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിയമത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി. കരട് നിയമത്തിെൻറ പതിപ്പ് കൂടുതൽ നടപടികൾക്കായി ശൂറാ കൗൺസിലിന് വിട്ടിട്ടുണ്ട്.
പുതിയ ഭേദഗതി പ്രകാരം, വാടകയുമായി ബന്ധപ്പെട്ട രേഖകകളിൽ വാടകക്ക് നൽകുന്നവരുടെയും വാടകക്ക് എടുക്കുന്നവരുടെയും പേര്, രാജ്യം, വിലാസം എന്നിവ നിർബന്ധമായും ചേർക്കണം.
നിയമപരമായി വാടകക്കാരെയും വാടകക്കെടുക്കുന്നവരെയും പ്രതിനിധീകരിക്കുന്നവരുടെയും മേൽ പ്രസ്താവിച്ച പൂർണ വിവരങ്ങൾ രേഖപ്പെടുത്തണം.
കൂടാതെ വാടകയും അത് നൽകുന്നത് സംബന്ധിച്ച രീതിയും, വാടകക്ക് കൊടുക്കുന്ന വസ്തുവിെൻറ പൂർണ വിവരവും വാടകക്കെടുക്കുന്നതിെൻറ ഉദ്ദേശ്യവും കരാറിലെ മുഴുവൻ വ്യവസ്ഥയും നിബന്ധനകളും രേഖയിൽ വ്യക്തമാക്കിയിരിക്കണം. വാടകക്ക് നൽകിയ ദിവസം മുതൽ 30 ദിവസത്തിനുള്ളിൽ വസ്തു ഉടമ ഇത് സംബന്ധിച്ച് റിയൽ എസ്റ്റേറ്റ് ലീസ് രജിസ്േട്രഷൻ ഓഫീസിൽ രേഖപ്പെടുത്തിയിരിക്കണം. വാടകക്കെടുത്തവൻ ഏതെങ്കിലും സമിതിക്കോ ജുഡീഷ്യൽ വകുപ്പുകൾക്ക് മുമ്പിലോ ഏതെങ്കിലും തരത്തിലുള്ള അപേക്ഷകൾ സമർപ്പിച്ചാൽ റിയൽ എസ്റ്റേറ്റ് ഓഫീസിൽ രജിസ്റ്റർ ചെയ്താലല്ലാതെ പരിഗണിക്കുകയില്ലെന്ന് ഭേദഗതിയിൽ വ്യക്തമാക്കുന്നു. 250 റിയാലിൽ കുറയാത്തതും 2500 റിയാലിൽ കൂടാത്തതുമായ നിശ്ചിത വാർഷിക രജിസ്േട്രഷൻ ഫീ ഓഫീസിൽ ഈടാക്കുമെന്നും ഇത് വാടകയുടെ വാർഷിക മൂല്യത്തിെൻറ 0.5 ശതമാനമായിരിക്കുമെന്നും വ്യക്തമാക്കുന്നു. എന്നാൽ ഫീ സംബന്ധിച്ച തീരുമാനം മുനിസിപ്പാലിറ്റി മന്ത്രിയുടെ നിർദേശങ്ങൾക്കനുസരിച്ച് മന്ത്രിസഭ തിരുത്താൻ ഇടയുണ്ട്. കൂടാതെ ഖത്തർ ചേംബറുമായി ബന്ധപ്പെട്ട 1990ലെ 11ാം നിയമത്തിലെ വകുപ്പുകളും ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
മന്ത്രിസഭ യോഗത്തിന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി നേതൃത്വം നൽകി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!