Section

malabari-logo-mobile

ബലിപെരുന്നാള്‍ ദിനത്തില്‍ ദോഹയില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും

HIGHLIGHTS : ദോഹ: ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദോഹയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. പ്രാഥമികാരോഗ്യ കോര്‍പ്പറേഷനാണ്‌ ഇക്കാര്യം അറിയിച്ചത്‌....

untitled-1-copyദോഹ: ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദോഹയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. പ്രാഥമികാരോഗ്യ കോര്‍പ്പറേഷനാണ്‌ ഇക്കാര്യം അറിയിച്ചത്‌.  ദോഹയിലെ അല്‍ റയാന്‍, മദീനത് ഖലീഫ, അബു ബകര്‍ അല്‍ സിദ്ദിഖ്, ഒമര്‍ ബിന്‍ ഖതാബ്, വിമാനത്താവളം, വെസ്റ്റ് ബേ, ലിബൈബ്, മിസൈമിര്‍ എന്നീ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമായിരിക്കും. എന്നാല്‍ ദോഹക്ക് പുറത്തുള്ള ഉം സലാല്‍, അല്‍ ദായീന്‍, അല്‍ തുമാമ, ലെഗ്വെരിയ, അല്‍ കരാന, അല്‍ ഗരാഫ, അല്‍ ഗുവൈരിയ, അബു നഖ്ല എന്നീ കേന്ദ്രങ്ങള്‍ പെരുന്നാള്‍ ദിനങ്ങളില്‍ തുറക്കുകയില്ളെന്നും അറിയിപ്പില്‍ പറയുന്നു. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈകിട്ട് നാല് മുതല്‍ രാത്രി പത്ത് വരെയുമാണ് പ്രവര്‍ത്തനം.

അല്‍ ജുമൈലിയ, അല്‍കാബന്‍, ഉം ബാബ് എന്നിവിടങ്ങളില്‍ ‘ഓണ്‍ കാള്‍ ‘സംവിധാനപ്രകാരമായിരിക്കും പ്രവര്‍ത്തിക്കുക. റൗദത്ത് അല്‍ ഖെയ്ല്‍, മദീനത്ത് ഖലീഫ എന്നിവിടങ്ങളിലെ നേത്രം വിഭാഗം 11 മുതല്‍ 15 വരെ രാവിലെ സമയങ്ങളില്‍ പ്രവര്‍ത്തിക്കും. റൗദത്ത് അല്‍ ഖെയ്ല്‍ കേന്ദ്രത്തിലെ ഇ.എന്‍.ടി ക്ലിനിക്കും 11 മുതല്‍ 15 വരെ രാവിലെ പ്രവര്‍ത്തിക്കും.
അല്‍ റയാന്‍ കേന്ദ്രത്തിലെ ഒഴികെയുള്ള കേന്ദ്രങ്ങളില്‍ വിവാഹ പൂര്‍വ പരിശോധന ക്ളിനിക്കെല്ലാം അവധിയായിരിക്കും. അല്‍ റയാനില്‍ 13, 15 തീയതികളില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരുമണി വരെയായിരിക്കും പ്രവര്‍ത്തനം. അല്‍ വഖ്റ പ്രാഥമികാരോഗ്യ കേന്ദ്രം രാവിലെ ഏഴ് മുതല്‍ രാത്രി 11 മണി വരെ പ്രവര്‍ത്തിക്കും. അല്‍ ശമാല്‍, അല്‍ഖോര്‍ കേന്ദ്രങ്ങള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെയും പ്രവര്‍ത്തിക്കും. എന്നാല്‍ അല്‍ ഷഹാനിയ, അല്‍ ശമാല്‍ കേന്ദ്രങ്ങളില്‍ ബലിപെരുന്നാളിന്‍്റെ ആദ്യ ദിനത്തിലും വെള്ളി, ശനി ദിവസങ്ങളിലും അവധിയായിരിക്കും. അല്‍ ഖോറിലെ കേന്ദ്രത്തിന് വെള്ളിയാഴ്ച മാത്രമായിരിക്കും അവധി. അല്‍ ഷീഹാനിയ കേന്ദ്രം ദിവസവും രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയാകും പ്രവര്‍ത്തന സമയം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!