പരപ്പനങ്ങാടി: ഇന്ന് പുലര്‍ച്ചെ എക്‌സൈസ് സംഘം പാലത്തിങ്ങല്‍ കൊട്ടന്തല, നകര പ്രദേശങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. അഞ്ച് ലിറ്റര്‍ ചാരായവും 80 ലിറ്റര്‍വാഷും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. കൊട്ടന്തല നകര സ്വദേശി അച്ചമ്പാട്ട് കോരനെതിരെ കേസെടുത്തു.
പരപ്പനങ്ങാടി എക്‌സൈസ് സര്‍ക്കിള്‍, റെയ്‌ഞ്ച് ഓഫീസുകള്‍ സംയുക്തമായി നടത്തിയ റെയിഡിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാകേഷ് നേതൃത്വം നല്‍കി. റെയ്‌ഡില്‍ പ്രിവന്റീവ് ഓഫീസര്‍ വി.കെ സൂരജ്, സിഇഒമാരാ യ നവീന്‍, ദിലീപ് കുമാര്‍, ഷിജിത്ത്, രാഗേഷ്, ജയകൃഷ്‌ണന്‍,പ്രിയേഷ്,ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു.
ഓണത്തിനോടനുബന്ധിച്ച് വ്യാജ, അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരെ പരിശോധന ശക്തമാക്കിയതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാകേഷ് പറഞ്ഞു.




