Section

malabari-logo-mobile

ഖത്തറില്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്നകാര്യങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌

HIGHLIGHTS : ദോഹ: ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സര്‍വ്വേ. നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ

downloadദോഹ: ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സര്‍വ്വേ. നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്ിതല്‍ ഹാരിസ് പോളുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് പങ്കെടുത്തവരില്‍ പകുതിയിലേറെ പേരും കടുത്ത നിയന്ത്രണം ആവശ്യമാണെന്ന അഭിപ്രായപ്പെട്ടത്. മിഡില്‍ ഈസ്റ്റിലെ മാധ്യമങ്ങളുടെ ഉപയോഗം എന്ന വിഷയത്തിലായിരുന്നു സര്‍വ്വേ. ഖത്തര്‍, സഊദി അറേബ്യ, യു എ ഇ, തുണീഷ്യ, ലബനാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നായി 6093 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഖത്തറില്‍ താമസിക്കുന്ന ആയിരം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഖത്തരികള്‍, അറബ് പ്രവാസികള്‍, ഏഷ്യന്‍ പ്രവാസികള്‍ എന്നിവര്‍ 280 പേര്‍ വീതവും യൂറോപ്യന്‍, അമേരിക്കന്‍ പ്രവാസികള്‍ 160 പേരുമാണ് സര്‍വ്വേയുടെ ഭാഗമായത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!