ദോഹയില്‍ ജനുവരി മുതല്‍ എണ്ണവില വര്‍ദ്ധിക്കും

ദോഹ: ജനുവരി മുതല്‍ രാജ്യത്ത് എണ്ണവില കൂടും. ഊര്‍ജ വ്യവസായ മന്ത്രാലയമാണ് ഇന്ധനവില പുതുക്കി നിശ്ചയിച്ചത്. പുതിയ വില പ്രകാരം 91 ഒക്ടേന്‍ പ്രീമിയം പെട്രോളിന് ജനുവരി ഒന്ന് മുതല്‍ 1.50 റിയാലും 95 ഒക്ടേന്‍ സൂപ്പര്‍ പെട്രോളിന് 1.55 റിയാലും ആണ്. ഡീസലിന്‍്റെ വില 1.40 റിയാല്‍ നിന്നും 1.45 ആയി ഉയര്‍ന്നു. പെട്രോളിനും ഡീസലിനും അഞ്ച് ദിര്‍ഹം വീതമാണ് വര്‍ധിച്ചത്. പെട്രോളിന്‍്റെ വിലയില്‍ ഇടക്ക് നേരിയ വര്‍ധന ഉണ്ടായിരുന്നെങ്കിലും ഡീസല്‍ വിലയില്‍ മാസങ്ങളായി മാറ്റമില്ലാതെ തുടരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്‍െറ വില വിത്യാസമാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണമായി പറയപ്പെടുന്നത്.

Share news
error: Content is protected !!
Scroll to Top