Section

malabari-logo-mobile

ദോഹയിലെ ഇരട്ടക്കൊല;യുവാവിന് വധശിക്ഷ;കാമുകിക്ക് 22 വര്‍ഷം തടവ്

HIGHLIGHTS : ദോഹ: ഇരട്ടക്കൊലപാതക കേസില്‍ ജി.സി.സി പൗരന് ദോഹ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഇയാളുടെ കാമുകിയായ യുവതിക്ക് 22 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. ...

ദോഹ: ഇരട്ടക്കൊലപാതക കേസില്‍ ജി.സി.സി പൗരന് ദോഹ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഇയാളുടെ കാമുകിയായ യുവതിക്ക് 22 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയെ സഹായിച്ച യുവതിയുടെ ഭര്‍ത്താവ് കൂടിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. പ്രാദേശിക പത്രമായ അല്‍ റായയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും ഫോണ്‍ നമ്പറുകളും പ്രതിക്ക് എത്തിച്ച് കൊടുക്കുകയും കൊലപാതകം ആസൂത്രണം ചെയ്‌തെന്നുമാണ് യുവതിക്കെതിരെയുള്ള കേസ്. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്‍കൂടിയാണ് ഒന്നാം പ്രതിയായ യുവാവ്.

sameeksha-malabarinews

യുവതിയുമായി അടുപ്പത്തിലായ ഇയാള്‍ യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുവിനെയും ഇല്ലാതാക്കാന്‍ തീരുമാനിക്കുകയും അവരുമായി ബന്ധപ്പെട്ട് അയല്‍ രാജ്യത്തെത്താന്‍ പറയുകയും തുടര്‍ന്ന് തന്ത്രത്തില്‍ വെടിവെച്ച് രണ്ട് പേരെയും കൊല്ലുകയുമായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് കോടതിയില്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!