ദോഹയില്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിക്ക് 10 വര്‍ഷം തടവ്

images (2)ദോഹ: മധ്യപ്രദേശ് സ്വദേശിയായ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിക്ക് 10 വര്‍ഷം തടവ്. തിരുവനന്തപുരം സ്വദേശി കൃഷ്ണന്‍ നായര്‍ ശാന്ത് ശ്യാമിനെ (44) ആണ് പ്രാഥമിക കോടതി ശിക്ഷിച്ചത്. ഭോപ്പാല്‍ സ്വദേശി റിസ്‌വാനുല്‍ ഹഖ് (27) ആണ് കൊല്ലപ്പെട്ടത്. ഇരയുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18ന് വുൈഖറിലെ കമ്പനിയുടെ താമസ സ്ഥലത്താണ് കൊലപാതകം നടന്നത്. എയര്‍ കണ്ടീഷന്‍ മെക്കാനിക്കായ പ്രതി 26കാരനായ സുഹൃത്തിനെ കമ്പി വടി കൊണ്ടിടിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. ഇരുവരും തമ്മില്‍ വാക്കേറ്റവും സംഘട്ടനവുമുണ്ടായിരുന്നു. തുടര്‍ന്ന് റിസ്‌വാനുല്‍ ഹഖ് ടെറസില്‍ വസ്ത്രം ഉണക്കാനിടുന്ന സമയത്ത് പ്രതി ഇരുമ്പ് വടി കൊണ്ടിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ചികില്‍സയിലിരിക്കെ പിന്നീട് ഹമദ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഒളിവില്‍ കഴിഞ്ഞ കൃഷ്ണന്‍ നായരെ രണ്ട് ദിവസം കഴിഞ്ഞാണ് പൊലീസ് പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top