Section

malabari-logo-mobile

ദോഹയില്‍ മാംസം- വളര്‍ത്തുപക്ഷി ഇറക്കുമതിക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു

HIGHLIGHTS : ദോഹ: മാംസം-വളര്‍ത്തുപക്ഷി ഇറക്കുമതിക്ക് മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. മാര്‍ച്ച് ഒന്നു മുതല്‍ മുന്‍സിപ്പാലിറ്...

ദോഹ: മാംസം-വളര്‍ത്തുപക്ഷി ഇറക്കുമതിക്ക് മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. മാര്‍ച്ച് ഒന്നു മുതല്‍ മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ ലൈവ് സ്റ്റോക്ക് വെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് ലൈസന്‍സ് നേടിയിരിക്കണം. ഹ്യൂമന്‍ ഫുഡ് കണ്‍ട്രോള്‍ ജോയിന്റ് കമ്മിറ്റിയുടേതാണ് തീരുമാനം. കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ സാംക്രമിക രോഗങ്ങളില്ളെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇത്.

എല്ലാ തുറമുഖങ്ങളിലും പ്രവേശന കവാടങ്ങളിലും പുതിയ നടപടി നടപ്പാക്കുന്നതിനായി പൊതു ആരോഗ്യ മന്ത്രാലയം ഉത്തരവ് ഇറക്കിയിട്ടുണ്ട്. വ്യാപാരികള്‍ക്കും വിജ്ഞാപനം അയക്കുന്നുണ്ട്. യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ പടര്‍ന്നുപിടിച്ച പക്ഷിപ്പനി കാരണം, ചുവന്ന മാംസവും, കോഴി മുതലായ വളര്‍ത്തു പക്ഷികളും ഇവിടെ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് മുമ്പായി ലൈസന്‍സ് നേടണമെന്ന് പൊതു ആരോഗ്യ മന്ത്രാലയവും മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

sameeksha-malabarinews

ഇറക്കുമതി ചെയ്യുന്ന മാംസ ഉല്‍പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!