Section

malabari-logo-mobile

ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പോസ്റ്റ്; മലയാളിയെ ഖത്തര്‍ കമ്പനിയില്‍ നിന്ന് പിരിച്ച് വിട്ടു

HIGHLIGHTS : ദോഹ: ഫെയ്‌സ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പോസ്റ്റിട്ട യുവാവിനെ ഖത്തര്‍ കമ്പനി ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. ഖത്തറില്‍ ഗ്യാസ് കമ്പനിയി...

  facebookദോഹ: ഫെയ്‌സ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പോസ്റ്റിട്ട യുവാവിനെ ഖത്തര്‍ കമ്പനി ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. ഖത്തറില്‍ ഗ്യാസ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലയാളി ശ്യാം ശശിധരന്‍ പിള്ളയെയാണ് പിരിച്ച് വിട്ടത്.

ഹിന്ദു-മുസ്‌ലിം മതസ്ഥര്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ട യുവാവിനെതിരെ കമ്പനിയിലെ തൊഴിലാളികള്‍ തന്നെയാണ് പരാതി നല്‍കിയത്.

sameeksha-malabarinews

ഹിന്ദുക്കള്‍ വിചാരിച്ചാല്‍ മുസ്‌ലിംകള്‍ പാക്കിസ്താനിലേക്ക് പോകേണ്ടി വരുമെന്നും മര്യാദക്ക് നിന്നില്ലെങ്കില്‍ മുസ്‌ലിം സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്യുമെന്നുമായിരുന്നു പോസ്റ്റ്.

സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ കടുത്ത വിമര്‍ശനം വന്നതിനെ തുടര്‍ന്ന് ഇയാള്‍ പോസ്റ്റ് നീക്കം ചെയ്ത് ക്ഷമാപണം നടത്തിയിരുന്നു. അറിവില്ലായ്മ കൊണ്ടാണ് താന്‍ ഇത്തരത്തില്‍ ഒരു പോസ്റ്റിട്ടതെന്നായിരുന്നു ശ്യാം ശശിധരന്‍ പിള്ള പറഞ്ഞത്. എന്നാല്‍ ഇതിനകം തന്നെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ മര്യാദ പാലിക്കാത്തിന്റെ പേരില്‍ വിദേശരാജ്യങ്ങളില്‍ നടപടി കര്‍ശനമാക്കിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!