Section

malabari-logo-mobile

ഖത്തറില്‍ കാറിടിച്ച്‌ 4 വയസ്സുള്ള കുട്ടി മരണപ്പെട്ട സംഭവത്തില്‍ പ്രവാസി വനിതക്ക്‌ ശിക്ഷ

HIGHLIGHTS : ദോഹ: നാല് വയസ്സുള്ള കുഞ്ഞിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രവാസി വനിതയ്ക്ക് കോടതി പതിനായിരം റിയാല്‍ പിഴ വിധിച്ചതായി അറബി പത്രമായ അര്‍റായ റിപ്...

Qatar Newsദോഹ: നാല് വയസ്സുള്ള കുഞ്ഞിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രവാസി വനിതയ്ക്ക് കോടതി പതിനായിരം റിയാല്‍ പിഴ വിധിച്ചതായി അറബി പത്രമായ അര്‍റായ റിപ്പോര്‍ട്ട് ചെയ്തു.ഫിലിപ്പൈനി സ്വദേശിയായ വനിത ശ്രദ്ധയില്ലാതെ വാഹനമോടിച്ചതാണ് കുഞ്ഞിനെ ഇടിക്കാന്‍കാരണമായതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. കുട്ടിയുടെ ബന്ധുക്കള്‍ക്ക് ബ്ലഡ്മണിയായി ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേര്‍ന്ന് രണ്ട് ലക്ഷം റിയാലും നഷ്ടപരിഹാരം നല്കണം.
ബിന്‍ഉംറാനിലെ താമസ കേന്ദ്രത്തിലാണ് സംഭവം നടന്നത്.
അപകടത്തിന് കാരണം താനാണെന്ന വസ്തുത ഫിലിപ്പൈനി വനിത നിഷേധിച്ചുവെങ്കിലും നാല് വയസ്സുള്ള കുട്ടിയെ ഇടിച്ചത് അവരുടെ വാഹനം തന്നെയാണെന്ന് ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുകയായിരുന്നു.
ട്രാഫിക്ക് അധികൃതരുടെ കണക്കുകള്‍ പ്രകാരം ഖത്തറില്‍ നടക്കുന്ന മൂന്നിലൊന്നിലും അപകടത്തില്‍പെടുന്നത് കാല്‍നട യാത്രക്കാരാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!