പരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ സ്‌ഫോടന ശബ്ദം.ചെട്ടിപ്പടി തട്ടാന്‍ കണ്ടി
അയ്യപ്പ ക്ഷേത്രത്തിന് സമീപം റോഡരികിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ഈ ഭാഗത്തെ പുല്ല് ചെറുതായി കരിഞ്ഞിട്ടുണ്ട്. എന്താണ് ശബ്ദത്തോടെ പൊട്ടിയതെന്ന് മനസിലായിട്ടില്ല.
ഇന്ന് രാവിലെ മലപ്പുറത്തുനിന്നും ബോംബ് സ്‌ക്വാഡും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം നടത്തിവരികയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




