തലയിൽ പ്ലാസ്റ്റിക് ബോട്ടിൽ കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി

താനൂർ : തലയിൽ പ്ലാസ്റ്റിക് ബോട്ടിൽ കുടുങ്ങിയ നായയെ ടിഡിആർ എഫ് വളണ്ടിയർമാർ രക്ഷപ്പെടുത്തി. താനൂർ സർവീസ് സ്റ്റേഷന് ഭാഗത്ത് മൂന്ന് ദിവസമായി തലയിൽ പ്ലാസ്റ്റിക് ബോട്ടിൽ കുടുങ്ങിയ നിലയിലായിരുന്നു നായ.

നാട്ടുകാർ വിളിച്ചതിനെ തുടർന്നാണ് ടിഡിആർഎഫ് താനൂർ യൂണിറ്റ് അനിമൽ റസ്ക്യു കോ ഓർഡിനേറ്റർ ഷഫിഖ് ബാബുവിന്റെ നേതൃത്വത്തിൽ സലാം അഞ്ചുടി, ജാഫർ സാദിഖ് എന്നിവർ എത്തിയത്. നായയെ പിടികൂടി തലയിൽ നിന്ന് ബോട്ടിൽ നീക്കം ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top