
എടക്കര: പാലക്കാട്ടെ സ്ഥാപനത്തില്‍നിന്ന് മോഷണംപോയ രേഖകള്‍ എടക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡുകള്‍, വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയാണ് എടക്കര ദുര്‍ഗാ ക്ഷേത്രത്തിനു സമീപം ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
രേഖകള്‍ ചെര്‍പ്പുളശ്ശേരി സ്വദേശിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മങ്കി ക്യാപ്പ്, കൈയുറകള്‍, ടോര്‍ച്ച്, വെള്ളമുണ്ട് എന്നിവയും കണ്ടെത്തി.
കഴിഞ്ഞ ദിവസം എടക്കരയിലെ വ്യാപാര സ്ഥാപനത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയത്.
കഴിഞ്ഞ പതിനെട്ടിനാണ് പാലക്കാട് മോഷണം നടന്നത്. ഇയാള്‍തന്നെയാകാം എടക്കരയിലും മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




