തൃശ്ശൂരില്‍ ബസ് മറിഞ്ഞ് അപകടം; 10 പേര്‍ക്ക് പരിക്ക്, ഗതാഗതം സ്തംഭിച്ചു

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. പുറ്റേക്കരയില്‍  സ്വകാര്യ ബസ് മറിഞ്ഞാണ് 10 പേര്‍ക്ക് പരിക്കേറ്റത്. മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.

അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍, കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബസ് മാറ്റാനുള്ള ശ്രമം നിലവില്‍ തുടരുകയാണ്.

തൃശൂര്‍, കുന്നംകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top