
കോഴിക്കോട് : അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് പന്തീരാങ്കാവ് സ്വദേശിയായ യുവതികൂടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. ബീച്ച് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമാണ്.
നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ഒമ്പതായി. കോഴിക്കോട് നാല്, മലപ്പുറം മൂന്ന്, വയനാട് രണ്ട് എന്നിങ്ങനെയാണ് രോഗികളുള്ളത്.
മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുമാസം പ്രായമായ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




