HIGHLIGHTS : Doctor's murder in Kolkata; Junior doctors intensified their protest
കൊല്‍ക്കത്തയിലെ പിജി ട്രെയിനി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ശക്തമായി തുടരുന്നു. സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആവശ്യം ഡോക്ടര്‍മാര്‍ തള്ളി. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഇരുപതാം ദിവസവും തുടരുകയാണ്.
സമരം അവസാനിപ്പിച്ച് ജോലിയിലേക്ക് പ്രവേശിക്കണമെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആവശ്യം ഡോക്ടര്‍മാര്‍ തള്ളി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പ്രക്ഷോഭം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടന.
അതേസമയം പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കാനുള്ള ബില്ല് അടുത്തയാഴ്ച നടക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ പാസാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവനു പുറത്ത് ധര്‍ണ നടത്തുമെന്നും മമത വ്യക്തമാക്കി.