Section

malabari-logo-mobile

ഡോക്ടറാവാന്‍ ഇനി എംബിബിഎസ് വേണ്ട; ഗ്രാമീണ ഡോക്ടര്‍ കോഴ്‌സിന് അംഗീകാരം

HIGHLIGHTS : ദില്ലി : ഡോക്ടറാവാന്‍ ഇനി എംബിബിഎസ് വേണ്ട. കോളേജിലെ ത്രിവര്‍ഷ ബിരുദ കോഴ്‌സായ ഗ്രാമീണ ഡോക്ടര്‍ കോഴ്‌സിന് കേന്ദ്ര മന്ത്രി സഭയാണ് അംഗീകാരം നല്‍കിയിരിക...

imagesദില്ലി : ഡോക്ടറാവാന്‍ ഇനി എംബിബിഎസ് വേണ്ട. കോളേജിലെ ത്രിവര്‍ഷ ബിരുദ കോഴ്‌സായ ഗ്രാമീണ ഡോക്ടര്‍ കോഴ്‌സിന് കേന്ദ്ര മന്ത്രി സഭയാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കേരളം എതിര്‍ത്തിരുന്ന ബിഎസ്‌സി കമ്മ്യൂണിറ്റി ഹെല്‍ത്ത് കോഴ്‌സിനാണ് അംഗീകാരം നല്‍കിയത്. പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരായ പീഡനത്തിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമ ഭേദഗതിയും കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു.

കേരളമടക്കം ചില സംസ്ഥാനങ്ങളുടെയും ഐഎംഎയുടെയും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയുടെയും എതിര്‍പ്പുകളെ മിറകടന്നാണ് ഗ്രാമീണ ഡോക്ടര്‍ കോഴ്‌സിന് കേന്ദ്ര മന്ത്രി സഭാ യോഗം അംഗീകാരം നല്‍കിയത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ കോഴ്‌സ് തുടങ്ങാനാണ് സര്‍വ്വകലാശാലകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളം ഈ കോഴ്‌സ തുടങ്ങാന്‍ താല്‍പര്യമില്ലെന്ന്് നേരത്തെ തന്നെ കേന്ദ്രത്തെ അിറയിച്ചിരുന്നു. എന്നാല്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം തുടങ്ങിയാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

sameeksha-malabarinews

ആദ്യം ഈ കോഴ്‌സിന് ബാച്ചിലര്‍ ഓഫ് റൂറല്‍ മെഡിസിന്‍ ആന്റ് സര്‍ജറി എന്നാണ് പേരിട്ടീരുന്നത്. ശരീരഘടനാ ശാസ്ത്രം, രോഗനിര്‍ണ്ണയം എന്നിവയാണ് പാഠ്യപദ്ധതിയിലുള്ളത്. സാധാരണ പ്രസവം എടുക്കല്‍, ഗര്‍ഭസ്ഥ – നവജാതശിശുക്കളുടെ പരിചരണം, വയറിളക്കം നിയന്ത്രിക്കല്‍, ക്ഷയരോഗത്തിന് മരുന്ന് നല്‍കല്‍, പനി, ചൊറി തുടങ്ങി ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്കുള്ള പരിശോധന നടത്തേണ്ട രീതിയും പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!