Section

malabari-logo-mobile

മുനിമട എന്താണെന്ന് അറിയണ്ടേ?

HIGHLIGHTS : തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം നഗരത്തിനും അരിയന്നൂരിനും ഇടയ്ക്കുള്ള,പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി സംരക്ഷിച്ചുവരുന്ന അതിസുന്ദരമായ ഒരു പ്രദേശ...

തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം നഗരത്തിനും അരിയന്നൂരിനും ഇടയ്ക്കുള്ള,പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി സംരക്ഷിച്ചുവരുന്ന അതിസുന്ദരമായ ഒരു പ്രദേശമാണ് മുനിമട.

പണ്ട് മുനിമാരുടെ വാസസ്ഥലമായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരിടം കൂടിയാണ് മുനിമട. ഇരുമ്പ് യുഗം തൊട്ടുള്ള ശ്മശാനങ്ങള്‍ ഇവിടെയുണ്ടെന്നും പറയപ്പെടുന്നു. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും മുനിമട സന്ദര്‍ശിക്കാം. എന്നാല്‍ അതി ചൂടുള്ള കാലത്ത് ഇവിടം സന്ദര്‍ശിക്കുന്നത് വേണ്ടെന്നു വയ്ക്കുന്നതായിരിക്കും നല്ലത്. 6-8 അടി ആഴത്തില്‍ വെട്ടിയെടുത്തിരിക്കുന്ന ഗുഹകള്‍ വെട്ടുകള്‍ പാറയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

sameeksha-malabarinews

ഗുഹകളുടെ വാതില്‍ ചെറുതായതിനാല്‍ ഒരു സമയം ഒരാള്‍ക്ക് മാത്രമേ ഇറങ്ങാന്‍ കഴിയൂ. ആതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയായ മുനിമടയിലേക്ക് ബസ് മാര്‍ഗ്ഗമോ,ഓട്ടോമാര്‍ഗ്ഗമോ എത്തിച്ചേരാവുന്നതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!