
ചുമയ്ക്കുള്ള മരുന്നു കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികള്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചുമ, ജലദോഷം എന്നിവക്കുള്ള മരുന്നുകള്‍ കുട്ടികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ നല്‍കാവൂ എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
മാനദണ്ഡങ്ങള്‍ പാലിക്കാത്ത മരുന്ന നിര്‍മ്മാണ യൂണിറ്റുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നല്‍കി.
കാഞ്ചിപുരത്തെ കോള്‍ ഡ്രിഫ് കഫ് സിറപ്പ് യൂണിറ്റിന്രെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിരവധി കുട്ടികള്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. അതിനിടെ രാജസ്ഥാന്‍ സര്‍ക്കാരിന്റെ അഴിമതിയാണ് ജനങ്ങളുടെ ജീവിതം നഷ്ടപ്പെടാന്‍ കാരണമെന്ന് രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ അശോക് ഗെഹ്ലോട്ട് ആരോപിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




