
പരപ്പനങ്ങാടി : ചിറമംഗലം നവജീവൻ വായനശാല യുവതയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതി ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഫസൽ റഹ്മാൻ, അഫീഫ.കെ, മുഹമ്മദ് ഷഹീം എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.കെ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ മത്സരം നിയന്ത്രിച്ചു.
സമ്മാനദാന ചടങ്ങിന് വായനശാല സെക്രട്ടറി മനീഷ്.കെ.സ്വാഗതം പറയുകയും പ്രസിഡണ്ട് വിനോദ് തള്ളശ്ശേരി അധ്യക്ഷത വഹിക്കുകയും വനിത വേദി സെക്രട്ടറി കെ. ശീതള നന്ദി അറിയിക്കുകയും ചെയ്തു.
വിജയികൾക്കുള്ള സമ്മാനദാനം കെ.കുഞ്ഞികൃഷ്ണൻ,വി.കെ.സൂരജ് എന്നിവർ നിർവഹിക്കുകയും ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




