സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്

വിമാനഗതാഗതം ഇല്ലാത്തതിനെ തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയില്‍ പോകുന്നതിനായി ശ്രമിച്ച് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സൗദിയില്‍ എത്തിക്കുന്നതിനോ തിരിച്ച് നാട്ടില്‍ എത്തിക്കുന്നതിനോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ ബന്ധപ്പെട്ട എമ്പസികളോട് ആവശ്യപ്പെട്ടു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബഹ്റൈന്‍, സൗദി അറേബ്യ ഇന്ത്യന്‍ അമ്പാസിഡര്‍ മാര്‍ക്കാണ് ഇക്കാര്യം ഉന്നയിച്ച് കത്തയച്ചത്. നിരവധി മലയാളികളാണ് ഇത്തരത്തില്‍ കുടുങ്ങി കിടക്കുന്നത്.

സ്വകാര്യ ഏജന്‍സികള്‍ നല്‍കുന്ന ഇത്തരം വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •