Section

malabari-logo-mobile

താനൂരില്‍ ജില്ലാ സ്‌കൗട്ട് ഭവന്‍ ഉദ്ഘാടനം 19 ന്

HIGHLIGHTS : ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ആസ്ഥാനം ജൂലൈ  19 ന് രാവിലെ 10 ന്   താനൂര്‍ ദേവധാര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാ...

ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ആസ്ഥാനം ജൂലൈ  19 ന് രാവിലെ 10 ന്   താനൂര്‍ ദേവധാര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാമ്പസില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും.

താനൂര്‍ ദേവധാര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1969 ലെ പ്രഥമ സ്‌കൗട്ട് ബാച്ചിന് നേതൃത്വം നല്‍കിയ സ്‌കൂളിലെ അധ്യാപകനായിരുന്ന എന്‍.ജെ. മത്തായിയുടെ നാമധേയത്തിലായിരിക്കും സ്‌കൗട്ട് ഭവന്‍ അറിയപ്പെടുക. ഈ ബാച്ചിലെ  സ്‌കൗട്ട് അംഗങ്ങളെയും സ്‌കൂളില്‍ നിന്ന് രാജ്യ പുരസ്‌കാര്‍ ലഭിച്ച കുട്ടികളെയും ചടങ്ങില്‍ മന്ത്രി ആദരിക്കും.

sameeksha-malabarinews

സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷയാകും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ – സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!