HIGHLIGHTS : District Sargotsav in Parpanangadi
പരപ്പനങ്ങാടി:മലപ്പുറം വെസ്റ്റ് ജില്ല സര്‍ഗോത്സവ് ശനി,ഞായര്‍ ദിവസങ്ങളില്‍ പരപ്പനങ്ങാടി പിഇഎം സ്‌കൂളില്‍ വെച്ചു നടക്കും. കെഎന്‍എം മര്‍കസുദഅവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇകെ അഹമ്മദ് കുട്ടി സര്‍ഗോത്സവ് ഉദ്ഘാടനം ചെയ്യും.ജില്ല സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ കരിം എഞ്ചിനീയര്‍ അധ്യക്ഷത വഹിക്കും ,കണ്‍വീനര്‍ ഷാനവാസ് പറവന്നൂര്‍,അബ്ദുല്‍ മജീദ് കന്നാടന്‍,ആബിദ് മദനി എന്നിവര്‍ പ്രസംഗിക്കും.
സമ്മാനദാനം ബാല സാഹിത്യകാരന്‍ റഷീദ് പരപ്പനങ്ങാടി നിര്‍വ്വഹിക്കും.
സര്‍ഗോത്സവില്‍ ആയിരത്തോളം പ്രതിഭകള്‍ പങ്കെടുക്കും.ശനിയാഴ്ച സ്റ്റേജിതര എഴുത്തു മത്സരങ്ങളും ഞായറാഴ്ച സ്റ്റേജ് മത്സരങ്ങളും നടക്കും.ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളില്‍ നിന്നും ഒന്നാം സ്ഥാനം നേടിയവരാണ് വിവിധ വിഭാഗങ്ങളിലായി മത്സരത്തില്‍ പങ്കെടുക്കുന്നത്.ജില്ലാ തല വിജയികള്‍ ഫെബ്രുവരിയില്‍ നടക്കുന്ന സംസ്ഥാന സര്‍ഗോത്സവില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

ചില്‍ഡ്രന്‍, സബ്ജൂനിയര്‍, ജൂനീയര്‍, ടീന്‍സ് എന്നീ വിഭാഗങ്ങളിലായി 55 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഇഒ ഫൈസല്‍, സിവി അബ്ദുല്‍ ലത്തീഫ്, ഹാമിദ് സനീന്‍, റസാഖ് മാസ്റ്റര്‍ താനൂര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു