Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഇന്ത്യയിലെ  അറബി കവിതകള്‍ ഭാവനാസമ്പന്നം; ഡോ. സാലിം റുമൈദി

HIGHLIGHTS : Calicut University News; Arabic poetry in India is imaginative; Dr. Salim Rumaidi

ഇന്ത്യയിലെ  അറബി കവിതകള്‍ ഭാവനാസമ്പന്നം; ഡോ. സാലിം റുമൈദി

ഇന്ത്യയിലെ പുതു തലമുറ അറബി കവിതകള്‍ ഭാവനാ സമ്പന്നവും അറബിനാടുകളോടു കിടപിടിക്കുന്നതുമാണെന്ന്  കുവൈത്തി കവിയും സര്‍വകലാശാലാ അധ്യാപകനുമായ ഡോ. സാലിം റുമൈദി അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് സെമിനാറിനു  മുന്നോടിയായി നടത്തിയ അഖിലേന്ത്യാ  അറബി കവിത രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

sameeksha-malabarinews

വിധിനിര്‍ണയ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ്  സാലിം റുമൈദി.  ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളും . അറബി വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്‍കുന്ന നിര്‍ലോപ സഹകരണം മൂലമാണ് അറബി അന്തരീക്ഷത്തില്‍ കവിതകള്‍ രചിക്കാനാകുന്നത്. താരിഖ് അക്‌റമി (കര്‍ണാടക) സിബ്ഗത്തുല്ല (കേരള) മുഹമദ് അന്‍സാര്‍ എന്നിവര്‍ മത്സരത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ഡോ. നാസര്‍ അല്‍ ഹസനി (ഒമാന്‍) ഡോ. ഫാത്തിമ അല്‍ മുഖൈനി (ഒമാന്‍ ), ഡോ. ഹാദിയ മുശൈഖി (ടുണീഷ്യ), ഡോ. ജാഹിര്‍ ഹുസൈന്‍, ഡോ. മറിയം അല്‍ ഷിനാസി, പ്രൊഫ. എ.ബി. മൊയ്തീന്‍ കുട്ടി, ഡോ അബ്ദുല്‍ മജീദ് എന്നിവര്‍ വിവിധ സെഷനില്‍ മുഖ്യ പ്രഭാഷണം നടത്തി.

കളരിപ്പയറ്റിനെ അറിയാന്‍ വിദേശ വിദ്യാര്‍ഥി സംഘം കാലിക്കറ്റില്‍
കേരളത്തിലെ നാടോടി വിജ്ഞാനീയത്തെയും കളരിപ്പയറ്റിനെയും അറിയാന്‍ വിദേശ വിദ്യാര്‍ഥി സംഘം കാലിക്കറ്റ് സര്‍വകലാശാലയില്‍. അബുദാബിയിലെ ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്നുള്ള സംഘമാണ് ബിരുദ പഠനത്തിന്റെ ഭാഗമായി ഇവിടെ എത്തിയത്.
ഫോക്‌ലോര്‍ പഠനവകുപ്പ് സന്ദര്‍ശിച്ച വിദ്യാര്‍ഥികള്‍ക്കായി വകുപ്പ് മേധാവി ഡോ. സി.കെ. ജിഷ ക്ലാസെടത്തു. കളരിപ്പയറ്റിനെക്കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചറിഞ്ഞ ഇവര്‍ കുഴിക്കളരിയിലെ പ്രകടനവും കണ്ടാണ് മടങ്ങിയത്.
ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ അധ്യാപകരായ സാമുവല്‍ ആന്‍ഡേഴ്‌സണ്‍, നീലിമ ജയചന്ദ്രന്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

മെന്‍സ്ട്രുല്‍ കപ്പ് വിതരണവും ബോധവത്കരണ ക്ലാസും
കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പില്‍ ജെ.സി.ഐ. കോട്ടയ്ക്കല്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മെന്‍സ്ട്രുല്‍ കപ്പ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററിലെ ഡോ. പി. ഷഫ്‌ന സെയ്ദു ക്ലാസെടുത്തു. പഠനവകുപ്പ് മേധാവി ഡോ. പി. ആദര്‍ശ് അധ്യക്ഷനായി. ജെ.സി.ഐ. ചാപ്റ്റര്‍ പ്രസിഡന്റ് കെ.പി. ശിഹാബ്, ജെ.സി.ഐ. ഇന്ത്യ സോണ്‍ ഡയറക്ടര്‍ രജീഷ് പി. നായര്‍, ഡി.എസ്.യു. കൗണ്‍സിലര്‍ സ്‌നേഹ ശിവദാസ് എന്നിവര്‍ സംസാരിച്ചു.

പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. (സി.സി.എസ്.എസ്.)  നവംബര്‍ 2022 പരീക്ഷകള്‍ 23-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എം.സി.എ. (സി.യു.സി.എസ്.എസ്.) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!