Section

malabari-logo-mobile

സാമൂഹ്യ പുരോഗതിയും കാർഷികാഭിവൃദ്ധിയും ലക്ഷ്യമാക്കുന്ന  ബ്രഹത് പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്‌

HIGHLIGHTS : District Panchayat with Bharat schemes aimed at social progress and agricultural development

മലപ്പുറം : കാർഷിക മേഖലയിലും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും പ്രാദേശിക സാമ്പത്തിക വികസനത്തിനും മുൻഗണന നൽകുന്ന 215 കോടി രൂപയുടെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.

നെൽകൃഷി ഉൾപ്പെടെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ വിള വർദ്ധനവും ഉൾപ്പാദന വർദ്ധനവും ലക്ഷ്യം വെച്ചു കൊണ്ട ഉല്‍പാദന മേഖലക്കായി 22,58,84,887,  രൂപയും     സേവന മേഖലക്കായി 87,63,48,938, അടിസ്ഥാന സൗകര്യ വികസനത്തിനായി 31,69,34,817 രൂപയും  സ്പിൽ ഓവർ പദ്ധതികളും ഉൾപ്പെടെ ആകെ 1204 പ്രൊജക്ടുകള്‍ക്കായി 215,53,66,271 രൂപയുടെ പദ്ധതികൾക്കാണ്  ജില്ലാ ആ സമിതി ആംഗീകാരം നൽകിയത്.
വനിതകളുടെ ക്ഷേമത്തിനും വികസനത്തിനുമായി  75,69000, ബാല സൗഹൃദ ജില്ലാ പദ്ധതികൾക്കായി 64, 33000, വയോജനങ്ങൾക്കായി 1,49,00000, ഭിന്ന ശേഷി സൗഹൃദ ജില്ലക്കായി 1,13,00000, പാലിയേറ്റിവ് പദ്ധതികൾക്കായി 1,900000, വിദ്യാഭ്യാസ മേഖലക്കായി 42,0000000
ആരോഗ്യ മേഖലക്ക് 16,1200000, മാലിന്യ സംസ്കരണ പദ്ധതികൾക്കായി 11,9300000, പാർപ്പിട മേഖലക്ക് 24,2300000,
പ്രത്യേക സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് 7,0800000, അംഗനവാടി നിർമ്മാണത്തിന് 7,2700000, പട്ടിക ജാതി വിഭാഗങ്ങൾക്കുള്ള പ്രത്യേക പദ്ധതികൾക്കായി 23,0600000, പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായി 1,6000000 രൂപയും റോഡുകളുടെ നവീകരണത്തിനായി 33,77000000 രൂപയും വകയിരുത്തിയിട്ടുണ്ട്.
ജില്ലയിലെ എല്ലാ സർക്കാർ ഹൈ സ്കൂളുകളിലേക്കും ബെഞ്ചും ഡെസ്കും നൽകുന്നതിനായി 2.75 കോടി രൂപയും ക്ലാസ്സ്‌ മുറികളിൽ വൈറ്റ് ബോർഡ്‌ സ്ഥാപിക്കുന്നതിന് 99 ലക്ഷം രൂപയും സ്കൂളുകളിൽ സ്റ്റാഫ്‌ റൂം, ലാബ് റൂം ആധുനിക വത്കരണത്തിനായി 4.25 കോടി, വയോജന പാർക്കുകൾ സ്ഥാപിക്കുന്നതിന് 57 ലക്ഷം, ആദിവാസി വിഭാഗക്കാർക്കുള്ള “ഗോത്രാമൃതം” പദ്ധതിക്കായി 35 ലക്ഷം അംഗ പരിമിതർക്ക് പവർ ഇലക്ട്രിക് വീൽ ചെയർ നൽകുന്നതിന് 82 ലക്ഷം, ഡയാലിസിസ് ചെയ്യുന്ന റോഗികൾക്ക് ധന സഹായം നൽകുന്നതിന് 30 ലക്ഷം, കരൾ മാറ്റി വെച്ച റോഗികൾക്ക് മരുന്ന് നൽകുന്നതിന് 1 കോടി രൂപ, ജില്ലയിലെ മുഴുവൻ അംഗനവാടികൾക്കും ബേബി ബെഡ്, ചെയർ ടേബിൾ നൽകുന്ന ‘നവജ മിഷൻ’ പദ്ധതിക്കായി 1 കോടി രൂപ, പട്ടിക ജാതി വിദ്യാർത്ഥികൾക്ക് മെറിട്ടോറിയസ് സ്കോളർഷിപ്പ് നൽകുന്നതിന് 2 കോടി തുടങ്ങിയ പദ്ധതികൾ അംഗീകാരം ലഭിച്ചവയിൽ പെടുന്നു.

sameeksha-malabarinews

പ്രവാസികൾക്കായി ത്രിതല പഞ്ചായത്ത്‌, സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവന ചെയ്യുന്ന വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിന് 2 കോടി, വീട്ടമ്മമാർക്ക് വലിയ സഹായവും സ്ത്രീ ശാക്തീകരണ രംഗത്ത് വേറിട്ട മാതൃകയാവുമെന്ന് പ്രതീക്ഷിക്കുന്ന പിങ്ക് ടെക്നിഷ്യൻ പദ്ധതിക്കായി 30 ലക്ഷം, സ്വാതന്ത്ര്യ സമര സേനാനികൾക്കായി പൂക്കോട്ടൂരിൽ സ്മാരകം നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങുന്നതിന് 1 കോടി, മലബാർ സ്വാതന്ത്ര്യ സമര നായകൻ വാരിയന്കുന്നത്ത് കുഞ്ഞഹമ്മദാജി സ്മാരകത്തിന് സ്ഥലം വാങ്ങുന്നതിന് 75 ലക്ഷം എന്നിവ ഈ വർഷത്തെ പദ്ധതികളിൽ ശ്രദ്ധേയമായവയാണ്.
ജില്ലയിലെ ഹയർ സെക്കന്ററി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് സെൻട്രൽ യൂണിവേഴ്സിറ്റികളിൽ പ്രവേശനം ഉറപ്പാക്കുന്നതിനായി “വിങ്സ് മലപ്പുറം” എന്ന പേരിൽ നടപ്പിലാക്കുന്ന നൂതന പദ്ധതിക്കായി 10 ലക്ഷം രൂപയും എസ്. സി, എസ്. ടി, ജനറൽ വിഭാഗം ഡിഗ്രി കഴിഞ്ഞവർക്കായി ഒരു തദ്ദേശ ഭരണ സ്ഥാപനം ആദ്യമായി ഏറ്റെടുക്കുന്ന “എം.സിപ്പ് ” സോഷ്യൽ ഇന്റേൺഷിപ് പ്രോഗ്രാമിനായി 25 ലക്ഷം, ഹൈ സ്കൂൾ തലത്തിൽ സിവിൽ സർവീസ് കോച്ചിംഗ് നൽകുന്നതിന് 10 ലക്ഷം, കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിനുള്ള അനാലിറ്റിക്കൽ ലാബ് സ്ഥാപിക്കുന്നതിന് 50 ലക്ഷം എന്നിവ എടുത്തു പറയേണ്ട പദ്ധതികളാണ്.

‘സാഗി’ മാതൃകയിൽ ഒരു പഞ്ചായത്തിൽ ഒരു വാർഡ് മാതൃകാ ഗ്രാമമായി ഏറ്റെടുക്കുന്ന ‘എന്റെ ഗ്രാമം’ പദ്ധതിയും ഈ വർഷത്തെ പദ്ധതിയിൽ പെടുന്നു. ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ എം. കെ. റഫീഖ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ ബാബു കുമാർ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം, ഡി. പി. സി. അംഗങ്ങളായ എ. പി. ഉണ്ണികൃഷ്ണൻ, പി. വി. മനാഫ് അരീക്കോട്, ഫൈസൽ എടശ്ശേരി, കണ്ണിയൻ അബൂബക്കർ, കെ. ടി. അജ്മൽ,  റൈഹാനത്ത് കുറുമാടൻ, ശ്രീദേവി പ്രാക്കുന്ന്, സമീറ പുളിക്കൽ, സുഭദ്ര ശിവദാസൻ, കെ. കലാം മാസ്റ്റർ, പി. ഷഹർബാൻ, നസീമ ആളത്തിൽ എന്നിവർ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!