ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ലോകത്തിലെ ഏറ്റവും മികച്ചവരെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്

HIGHLIGHTS : District Collector Snehil Kumar Singh said that Indian scientists are the best in the world

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള മൂന്നു ദിവസത്തെ ബഹിരാകാശ സംബന്ധിയായ പ്രദര്‍ശനം കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രം & പ്ലാനറ്റേറിയത്തില്‍ ചൊവ്വാഴ്ച തുടങ്ങി. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐഎസ്ആര്‍ഒ) ചരിത്രവും സ്ഥാപനത്തിന്റെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലുകളും പ്രതിപാദിക്കുന്ന പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്. വിവിധ മോഡലുകള്‍, പോസ്റ്ററുകള്‍, വീഡിയോ എന്നിവയിലൂടെയാണ് ചരിത്രനേട്ടങ്ങള്‍ വിശദീകരിക്കുന്നത്.

ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ചു വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ് ആയ രോഹിണി-75 ന്റെ മാതൃക, എസ്എല്‍വി മുതല്‍ എസ്എസ്എല്‍വി വരെയുള്ള സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിളിന്റെ വിവിധ മാതൃകകള്‍, ആര്യഭട്ടയുടെ മാതൃക, ഐഎസ്ആര്‍ഒ ഏറ്റെടുത്ത സുപ്രധാന പദ്ധതികളായ
ചന്ദ്രയാന്‍-1, ഗഗന്‍യാന്‍, എജുസാറ്റ് തുടങ്ങിയവയുടെ സംക്ഷിപ്ത വിവരങ്ങള്‍,
എങ്ങനെയാണ് ഉപഗ്രഹം ഭൂമിയെ ചുറ്റുന്നത്, സാറ്റലൈറ്റിന്റെ പ്രവര്‍ത്തന രീതികള്‍, റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റുകള്‍, സൗണ്ടിംഗ് റോക്കറ്റുകള്‍,
തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങളടങ്ങിയ പവലിയനാണ് ഒരുക്കിയിട്ടുള്ളത്.

sameeksha-malabarinews

മുന്‍ രാഷ്ട്രപതിയും രാജ്യം കണ്ട മികച്ച ബഹിരാകാശ ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുല്‍ കലാമിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ
പ്രദര്‍ശനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ ശാസ്ത്രജ്ഞര്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ചവര്‍ ആണെന്ന് ജില്ലാ കലക്ടര്‍ ചൂണ്ടിക്കാട്ടി. അബ്ദുല്‍ കലാം രാജ്യത്തിനു നല്‍കിയ സംഭാവനകളുടെ മൂല്യം അളക്കാന്‍ പറ്റുന്നതല്ല.
നമ്മെക്കാളും സമ്പത്തും സാങ്കേതികവിദ്യയുമുള്ള രാഷ്ട്രങ്ങളെക്കാള്‍ ഇന്ന് ലോകത്ത് ഇന്ത്യ തലയുര്‍ത്തി നില്‍ക്കാനുള്ള കാരണം കലാമിനെ പോലുള്ള ശാസ്ത്ര പ്രതിഭകള്‍ ആണ്.

കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പവലിയന്‍ സന്ദര്‍ശിച്ചു. പരിപാടിയില്‍ കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രം & പ്ലാനറ്റേറിയം പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍
എം എം കെ ബാലാജി, ഐഎസ്ആര്‍ഒയിലെ റിട്ട. ശാസ്ത്രജ്ഞന്‍ ഇ കെ കുട്ടി, ബിനോജ് കെ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!