Section

malabari-logo-mobile

റേഷന്‍ വിതരണം: മൂന്ന് ദിവസം മസ്റ്ററിംഗ് നിര്‍ത്തിവയ്ക്കും; മാര്‍ച്ച് 15, 16, 17 റേഷന്‍ വിതരണം ഉണ്ടാകില്ല

HIGHLIGHTS : Distribution of Ration: Mustering will be suspended for three days; There will be no ration distribution on March 15, 16 and 17

റേഷന്‍ വിതരണം സുഗമമായി നടത്തുന്നതിനു വേണ്ടി മാര്‍ച്ച് 10 വരെ മഞ്ഞ, പിങ്ക് കാര്‍ഡിലെ അംഗങ്ങളുടെ മസ്റ്ററിംഗ് നിര്‍ത്തിവയ്ക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആര്‍ അനില്‍ അറിയിച്ചു. മഞ്ഞ, പിങ്ക് കാര്‍ഡിലെ അംഗങ്ങളുടെ മസ്റ്ററിംഗ് ആരംഭിച്ചതിനു ശേഷം സംസ്ഥാനത്ത് റേഷന്‍ വിതരണം ഭാഗീകമായി തടസ്സപ്പെടുന്ന ഒരു സാഹചര്യത്തിലാണ് നടപടിയെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേരളത്തില്‍ മുന്‍ഗണനാ കാര്‍ഡുകളുടെ മസ്റ്ററിംഗ് ആരംഭിച്ചത്. ഇ-കെ.വൈ.സി സ(e-KYC) അപ്ഡേഷനില്‍ നിന്ന് സംസ്ഥാനത്തിന് മാറി നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ ഈ മാസം 15, 16, 17 തിയതികളില്‍ സംസ്ഥാനത്ത് റേഷന്‍കടകള്‍ സ്ഥിതിചെയ്യുന്ന കേന്ദ്രത്തിന് സമീപത്തുള്ള സ്‌കൂളുകള്‍, അംഗനവാടികള്‍, സാസ്‌കാരിക കേന്ദ്രം തുടങ്ങിയ പൊതു ഇടത്തില്‍ വച്ച് ഇ-കെ.വൈ.സി അപ്ഡേഷന്‍ മാത്രമായി നടത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഈ ദിവസങ്ങളില്‍ റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു.

sameeksha-malabarinews

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഇ-കെ.വൈ.സി അപ്ഡേഷന് ആവശ്യമായ പരിശിലനം ഫെബ്രുവരി 16, 17 തിയതികളില്‍ സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിലെ ഐ.റ്റി ഉദ്യോഗസ്ഥര്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും നല്‍കിയിരുന്നു. ഈ ഉദ്യോഗസ്ഥര്‍ പിന്നീട് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് പരിശീലനം നല്‍കി. ഇതിനു ശേഷമാണ് റേഷന്‍ കടകളിലെ ഇ-പോസ് മെഷീനിലൂടെ സംസ്ഥാനത്തെ മഞ്ഞ, പിങ്ക് കാര്‍ഡിലെ അംഗങ്ങളുടെ ഇ-കെ.വൈ.ല അപ്ഡേഷന്‍ ആരംഭിച്ചത്. മാര്‍ച്ച് അഞ്ചു വരെയുള്ള കണക്ക് പ്രകാരം

13,92,423 പേരുടെ ഇ-കെ.വൈ.സി അപ്ഡേഷന്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍ ഒരേ സമയം ഇ-കെ.വൈ.സി അപ്ഡേഷനും റേഷന്‍ വിതരണവും നടത്തേണ്ടിവന്നത് രണ്ട് ജോലികളിലും തടസ്സം നേരിടുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഒരു ദിവസം നീട്ടി നല്‍കിയത്. ഫെബ്രുവരി മാസത്തില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണതോത് 84 ശതമാനമായിരുന്നു. സാധാരണ മാസങ്ങളിലെ ശരാശരി റേഷന്‍ വിതരണ തോത് 82 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.

മാര്‍ച്ച് മാസത്തിലും ഇ-കെ.വൈ.സി അപ്ഡേഷനും റേഷന്‍ വിതരണവും ഒരുമിച്ച് നടത്തേണ്ടി വന്നതിനാല്‍ റേഷന്‍ വിതരണത്തില്‍ വേഗതക്കുറവുണ്ടായി. തുടര്‍ന്ന് ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവും എന്ന തരത്തില്‍ പ്രവര്‍ത്തനം ക്രമീകരിച്ചു. ഇതിനുശേഷവും സാങ്കേതിക തടസ്സം പൂര്‍ണ്ണമായും മാറാത്ത സാഹചര്യത്തിലാണ് എന്‍.ഐ.സി, ഐ.ടി മിഷന്‍, ബി.എസ്.എന്‍.എല്‍. മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം കഴിഞ്ഞ ദിവസം നടത്തിയത്. ഈ യോഗത്തിന്റെ തീരുമാന പ്രകാരമാണ്

മാര്‍ച്ച് 10 വരെ ഇ-കെ.വൈ.സി അപ്ഡേഷന്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഇ-കെ.വൈ.സി

അപ്ഡേഷന്‍ പൂര്‍ത്തീകരിക്കാനുള്ള തീയതി വിവിധ കാരണങ്ങളാല്‍ നീട്ടി നല്‍കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!