കൊച്ചി: ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ വാങ്ങാന്‍ പാത്രവുമായി വരുന്നവര്‍ക്ക് വിലയില്‍ ഇളവ് നല്‍കാന്‍ നീക്കമുള്ളതായി റിപ്പോര്‍ട്ട്. പാത്രവുമായി എത്തുന്നവര്‍ക്ക് അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്ന കാര്യമാണ് പരിഗണനയിലെന്നാണ് വിവരം.
കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷനാണ് പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പുതിയ ശ്രമങ്ങള്‍ ആരംഭിക്കാന്‍ ആലോചന നടത്തുന്നത്.
പാഴ്‌സലുകള്‍ നല്‍കുന്നതിന് വേണ്ടി ഒരേതരത്തിലുള്ള പ്ലാസ്റ്റിക് അല്ലാത്ത പാത്രങ്ങള്‍ ഉപയോഗിക്കാനും ഈ പാത്രങ്ങള്‍ ഒരു ഹോട്ടലില്‍ നിന്ന് വാങ്ങി കേരളത്തിലെ ഏത് ഹോട്ടലിലും തിരികെ നല്‍കി പാത്രത്തിന്റെ വില മടക്കി നല്‍കുന്ന പദ്ധതി നടപ്പാക്കാനും ആലോചിക്കുന്നുണ്ട്. ഇതിനായി പാത്ര നിര്‍മാതാക്കളുമായി സഹകരിക്കും.
ഈ പുതിയ പദ്ധതിക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് സഹകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ജേക്കബ് തോമസ് ഉറപ്പ് നല്‍കി. എറണാകുളം കെഎച്ച്ആര്‍എ ഭവനില്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണ സെമിനാറിലാണ് പ്രഖ്യാപനം ഉണ്ടായത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



