തലൈവര്‍ 171ന്റെ പുതിയ അപ്‌ഡേറ്റുമായി സംവിധായകന്‍ ലോകേഷ് കനകരാജ്

സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ രജനികാന്താണ് നായകന്‍. തലൈവര്‍ 171 എന്നാണ് വിശേഷണപ്പേര്. ഏപ്രില്‍ 22ന് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുമെന്ന് ലോകേഷ് കനകരാജ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

സണ്‍ പിക്‌ചേഴ്‌സസിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനവും അന്‍ബറിവ് സംഘട്ടനസംവിധാനവും നിര്‍വഹിക്കുന്നു. ചിത്രത്തേക്കുറിച്ചുള്ള മറ്റുവിവരങ്ങ അറിവായിട്ടില്ല. ജയ് ഭീം സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയന്‍ എന്ന ചിത്രമാണ് സൂപ്പര്‍താരത്തിന്റേതായി ഉടന്‍ റിലീസാവുന്ന ചിത്രം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top