HIGHLIGHTS : Diploma in Engineering: Seat Vacancy
പൂജപ്പുര എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമെനിലെ പോളിടെക്നിക് ഡിപ്ലോമയില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ് വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 29 മുതല്‍ 31 വരെയാണ് സ്പോട്ട് അഡ്മിഷന്‍. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാത്തവര്‍ക്കും അഡ്മിഷനായി നേരിട്ട് ഹാജരാകാം.
അപേക്ഷകര്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും ആധാറിന്റെ പകര്‍പ്പ്, ആവശ്യമായ ഫീസ് (ഓണ്‍ലൈന്‍) എന്നിവ സഹിതം കോളേജില്‍ എത്തണം. പിന്നാക്ക വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ട്. വിശദവിവരങ്ങള്‍ക്ക്: 9142022415, 9895983656, 9995595456, 9497000337, 9496416041.