തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിംമിങ്ങിന് അടിമപ്പെടുന്ന കുട്ടികള്‍ക്കായി ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി.
പോലീസിന്റെ മേല്‍നേട്ടത്തിലാവും സെന്ററുകള്‍ ആരംഭിക്കുക. റെയ്ഞ്ച് തലത്തില്‍ തുടങ്ങുന്ന ഇത്തരം കേന്ദ്രങ്ങള്‍ ജില്ലാതലത്തില്‍ വ്യാപിപ്പിക്കും. ഓണ്‍ലൈന്‍ ഡെയിമിങ്ങിന് അടിമപ്പെട്ട കുട്ടികളുടെ കൃത്യമായ കണക്കുകള്‍ അറിയില്ല. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
നിയമസഭയിലെ ചോദ്യോത്തരവേളയില്‍ എ.എന്‍ ഷംസീര്‍, ലിന്റോ ജോസഫ് എന്നീ അംഗങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.




