പരപ്പനങ്ങാടി: നഗരസഭയിലെ ഏക ഗവ. ഹൈസ്‌കൂള്‍ ആയ നെടുവ ഹൈസ്‌കൂളില്‍ പുതിയ കെട്ടിടത്തിലേക്ക് അത്യാവശ്യത്തിനുള്ള ബെഞ്ചും ഡെസ്‌കും എത്തി. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയാണ് രണ്ടു ക്ലാസ് റൂമിലേക്ക് ആവശ്യമായ സ്റ്റീല്‍ ഫര്‍ണിച്ചറുകള്‍ നിര്‍മിച്ചു സ്‌കൂളില്‍ എത്തിച്ചത്.
സമര്‍പ്പണം വെള്ളിയാഴ്ച വൈകീട്ട് നാലിന് സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ.പി. എ മജീദ് എം.എല്‍.എ അധ്യക്ഷനാകും. മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍, കേരള അപക്‌സ് ബോര്‍ഡ് ചെയര്‍മാന്‍ പാലക്കണ്ടി വേലായുധന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പി.കെ നാരായണന്‍കുട്ടി , കെ പ്രഭാകരന്‍ , വി അരവിന്ദാക്ഷന്‍, ഗിരീഷ് തോട്ടത്തില്‍, ലത്തീഫ് തെക്കേപ്പാട്ട്, സി കേശവനുണ്ണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




