Section

malabari-logo-mobile

ഐഎഫ്എഫ്കെ: മലയാളം സിനിമാ വിഭാഗത്തിൽ ‘നായാട്ടും’ ‘സണ്ണി’യും ഉൾപ്പെടെ മികച്ച സിനിമകൾ

HIGHLIGHTS : iffk malayalam indian cinema list

26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍, മലയാള സിനിമകളുടെ പട്ടിക പുറത്തുവന്നു. രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പട്ടിക പുറത്തുവിട്ടത്. മലയാളം ‘നായാട്ട്’, ‘സണ്ണി’, ‘കൂഴങ്കല്‍’ തുടങ്ങി മികച്ച സിനിമകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 10 മുതല്‍ 17 വരെ തിരുവനന്തപുരത്താണ് ചലച്ചിത്ര മേള.

ജിയോ ബേബി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’, രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ‘സണ്ണി’, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ നിമിഷ, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് തുടങ്ങിയവര്‍ വേഷമിട്ട ‘നായാട്ട്’, ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തി സാനു വര്‍ഗീസ് സംവിധാനം ചെയ്ത ‘ആര്‍ക്കറിയാം’, സിദ്ധാര്‍ത്ഥ ശിവയ്ക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ‘എന്നിവര്‍’ തുടങ്ങിയ സിനിമകളാണ് മലയാളം സിനിമാ ടുഡേയിലെ അറിയപ്പെടുന്ന പേരുകള്‍. ഒപ്പം, താര രാമാനുജന്റെ നിഷിദ്ധോ, കൃഷ്ണപ്രസാദ് ആര്‍കെയുടെ ആവാസവ്യൂഹം എന്നീ സിനിമകളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. രാജ്യാന്തര മത്സരവിഭാഗത്തിലുള്ള സിനിമകളാണ് ഇവ.

sameeksha-malabarinews

കൃഷ്‌ണേന്ദു കലേഷിന്റെ പ്രാപ്പെട, വിഗ്‌നേഷ് പി ശശിധരന്റെ ഉദ്ധരണി, ഷെറി ഗോവിന്ദ്, ദീപേഷ് ടി എന്നിവര്‍ ചേര്‍ന്നൊരുക്കിയ അവനോവിലോന, വിഷ്ണു നാരായണന്റെ ബനേര്‍ഘട്ട, റഹ്മാന്‍ സഹോദരങ്ങളുടെ ചവിട്ട്, ജയരാജിന്റെ നിറയെ തത്തകളുള്ള മരം, അടല്‍ കൃഷ്ണന്റെ വുമണ്‍ വിത്ത് എ ക്യാമറ എന്നീ സിനിമകളാണ് ഈ വിഭാഗത്തിലെ ബാക്കിയുള്ള സിനിമകള്‍.

ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ വിനോദ് രാജ് ഒരുക്കി ഇന്ത്യയുടെ ഓസ്‌കര്‍ പട്ടികയില്‍ ഇടം നേടിയ ‘കൂഴങ്കല്‍’ (തമിഴ്) ആണ് ശ്രദ്ധേയമായ ഒരു ചിത്രം. പ്രഭാഷ് ചന്ദ്രയുടെ കശ്മീരി ചിത്രം ‘ബെ ചെസ് നേ വെത്’, നതേഷ് ഹെഗ്‌ഡെയുടെ കന്നഡ ചിത്രം ‘പെഡ്രോ’, റിതേഷ് ശര്‍മ്മ ഒരുക്കിയ ഭോജ്പുരി ചിത്രം ‘ഝിനി ബിനി ചദാരിയ’ , അരവിന്ദ് പ്രതാപിന്റെ ഭോജ്പുരി ചിത്രം ‘ലൈഫ് ഈ സഫറിങ്, ഡെത്ത് ഈസ് സാല്‍വേഷന്‍’, ബിശ്വജിത് ബോറയുടെ അസമീസ് ചിത്രം ‘ബൂംബ റൈഡ്’, സൗരിഷ് ഡേയുടെ ബംഗാളി ചിത്രം ‘ബാഘ്’, ഇര്‍ഫാന മജുംദാറിന്റെ ഇംഗ്ലീഷ് ചിത്രം ‘ഷങ്കര്‍സ് ഫെയറീസ്’, മധുജ മുഖര്‍ജിയുടെ ബംഗാളി ചിത്രം ‘ഡീപ് 6’ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് സിനിമകള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!