HIGHLIGHTS : Digital arrest fraud: Kottayam native arrested

മലപ്പുറം: ഡിജിറ്റല്‍ അറസ്റ്റിലൂടെ എടപ്പാള്‍ സ്വദേശിനിയില്‍ നിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോട്ടയം തലപ്പലം അഞ്ഞൂറ്റിമംഗലം കുന്നുംപുറത്ത് ആല്‍ബിന്‍ ജോണി(34)നെയാണ് എറണാകുളത്തു നിന്ന് മലപ്പുറം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടിനാണ് സംഭവം. ഭര്‍ത്താവ് മരിച്ച അമ്പത്തഞ്ചുകാരിയാണ് തട്ടിപ്പിന് ഇരയായത്. വിവിധ നമ്പറുകളില്‍നിന്ന് പരാതിക്കാരിയുടെ മൊബൈലിലേക്ക് വിളിച്ച പ്രതികള്‍ മുംബൈയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡിജിറ്റല്‍ അറസ്റ്റിലാണെന്നും ഭീഷണിപ്പെടു ത്തുകയായിരുന്നു. പൊലീസ് ഓഫീസറുടെ വേഷത്തില്‍ വാട്‌സ്ആപ്പിലൂടെ വീഡിയോ കോള്‍ ചെയ്ത് പരാതിക്കാരിയോട് ആധാര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസില്‍പ്പെട്ടതിന് തെളിവുണ്ടെന്നും വാറന്റ് നിലവിലുള്ളതിനാല്‍ അറസ്റ്റ് ചെയ്യുകയാണെന്നും അറിയിച്ചു.
പല തവണ പരാതിക്കാരിയെ വീഡിയോ കോളുകള്‍ ചെയ്ത് ഡിജിറ്റല്‍ അറസ്റ്റി ലാണെന്ന് വിശ്വസിപ്പിച്ചു. തുടര്‍ന്ന് കേസ് അവസാനിപ്പി ക്കാനും എന്‍ഒസി നല്‍കാനും പണം ആവശ്യപ്പെടുകയായിരുന്നു. ഭീതിമൂലം തന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് 93 ലക്ഷം രൂപ അയച്ചു നല്‍കി.
ഭര്‍ത്താവ് മരിച്ചപ്പോള്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ ലഭിച്ച തുകയാണ് നല്‍കിയത്. പിന്നീടാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. തുടര്‍ന്ന് മലപ്പുറം സൈബര്‍ ക്രൈം വിങ്ങില്‍ പരാ തി നല്‍കുകയായിരുന്നു. ഇന്‍ സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ ത്തിലാണ് സംഘത്തില്‍പ്പെട്ട ആല്‍ബിന്‍ ജോണ്‍ പിടിയിലായ ത്. സംഘത്തിലെ മൂന്നുപേര്‍കു ടി പിടിയിലാകാനുണ്ട്. അന്വേ ഷക സംഘത്തില്‍ സൈബര്‍ പൊലീസ് എസ്‌ഐമാരായ അബ്ദുല്‍ ലത്തീഫ്, നജുമുദ്ധീന്‍, എഎസ്‌ഐ റിയാസ് ബാബു, സിപിഒമാരായ കൃഷ്‌ണേന്ദു, മന്‍ സൂര്‍ അയ്യോളി, റിജില്‍ രാജ്, വി ഷ്ണു ശങ്കര്‍, ജയപ്രകാശ് എന്നിവ രുമുണ്ടായി. പ്രതിയെ മഞ്ചേരി സിജെഎം കോടതി റിമാന്‍ഡ് ചെയ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു