കെഎസ്ആര്‍ടിസിയ്ക്ക് വിപണി വിലയ്ക്ക് ഡീസല്‍; ഹൈക്കോടതി ഉത്തരവിനെതിരെ എണ്ണക്കമ്പനികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

കെഎസ്ആര്‍ടിസിയ്ക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജികള്‍ ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. ഈ മാസം 13 നാണ് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബഞ്ച് അനുകൂല ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ബിപിസിഎല്‍, എച്ച്പിസി, ഐഒസി തുടങ്ങിയ പൊതു മേഖലാ എണ്ണക്കമ്പനികളാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീലുകള്‍ നല്‍കിയത്. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തിലുള്‍പ്പെടുത്തി എണ്ണക്കമ്പനികള്‍ ഡീസല്‍ ലിറ്ററിന് 21 രൂപ 10 പൈസ വര്‍ധിപ്പിച്ചതിനെതിരെയായിരുന്നു കെഎസ്ആര്‍ടിസിയുടെ ഹര്‍ജി.

കെഎസ്ആര്‍ടിസിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ല എന്നിങ്ങനെയാണ് അപ്പീല്‍ ഹര്‍ജികളില്‍ എണ്ണക്കമ്പനികളുടെ വാദം. റീടെയില്‍ പമ്പുകള്‍ക്ക് നല്‍കുന്ന നിരക്കില്‍ കെ.എസ്.ആര്‍.ടി.സിക്കും ഇന്ധനം നല്‍കണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയത്.

Share news
error: Content is protected !!
Scroll to Top