ഉംറ നിര്‍വഹിച്ച് മടക്കയാത്രയില്‍ മരണപ്പെട്ടു

HIGHLIGHTS : Died on the return journey after performing Umrah

തിരൂരങ്ങാടി :ഉംറ നിര്‍വഹിക്കാന്‍ പോയി മടക്കയാത്രയില്‍ മൂന്നിയൂര്‍ സ്വദേശിനി മരണപ്പെട്ടു. കളിയാട്ടമുക്ക് എം.എച്ച് നഗര്‍ സ്വദേശി മണക്കടവന്‍ മുസ്തഫയുടെ ഭാര്യ ഉമ്മുസല്‍മ (50) ആണ് മരണപ്പെട്ടത്.

ഇന്നലെ രാവിലെ 9.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തേണ്ടതായിരുന്നു.

മദീനയില്‍ സിയാറത്ത് പൂര്‍ത്തിയാക്കി മദീനയില്‍ നിന്നും ജിദ്ദ വിമാനത്താവള ത്തിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു.

പിതാവ്: മൂസ ഹാജി .

മാതാവ്: ഫാത്തിമ

മക്കള്‍:മുഹ്‌സിന്‍ , മുഹ്‌സിന , സഫ്‌ന . ജനാസ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!