‘കപ്പല്‍ യാത്രയെപ്പറ്റി പറഞ്ഞിട്ടില്ല’; സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭാര്യ രംഗത്ത്

പ്രമുഖ ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭാര്യ ഗരിമ രംഗത്തെത്തി. കപ്പല്‍ യാത്രയെപ്പറ്റി സുബീന്‍ തന്നോട് പറഞ്ഞിട്ടില്ലെന്ന് ഗരിമ വ്യക്തമാക്കി. മരണം സംഭവിക്കുമ്പോള്‍ കപ്പലില്‍ ഉണ്ടായിരുന്നവരെ സംശയമുണ്ടെന്നും ഗരിമ മാധ്യമങ്ങളോട് പറഞ്ഞു.

സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജറും സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകനും അറസ്റ്റിലായിട്ടുണ്ട്. സുബീന്‍ ഗാര്‍ഗിന്റ മരണത്തില്‍ ആദ്യമേ സംശയനിഴലിലുള്ള രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാള്‍ വര്‍ഷങ്ങളായി സുബീന്റെ മാനേജറായി പ്രവര്‍ത്തിക്കുന്ന സിദ്ധാര്‍ത്ഥ ശര്‍മ്മയാണ് പിടിയിലായ ഒരാള്‍. ഗുരുഗ്രാമില്‍ നിന്നാണ് സിദ്ധാര്‍ത്ഥ് പിടിയിലാകുന്നത്. ഇയാളില്‍ നിന്ന് സുബിന്റെ മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു.

സിംഗപ്പൂരില്‍ കഴിയുകയായിരുന്ന സുബീന്റെ പരിപാടിയുടെ സംഘാടകന്‍ ശ്യാംകാനു മഹന്തയെ ദില്ലി വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഗുവാഹത്തിയില്‍ എത്തിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇവരുടെ വീടുകളില്‍ അന്വേഷണ സംഘം നേരത്തെ പരിശോധന നടത്തിയിരുന്നു.

അസം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ടുപേര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സിംഗപ്പൂരില്‍ തുടരുകയാണ്. കഴിഞ്ഞമാസം 19നാണ് സിംഗപ്പൂരില്‍ സ്‌കൂബ ഡൈവിങ്ങിനിടെ ഗായകന്‍ സുബീന്‍ ഗാര്‍ഗ് മരിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top