
ആലപ്പുഴ: ആലപ്പുഴയില്‍ 18കാരിയായ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കാരണം. സംഭവത്തില്‍ അറസ്റ്റിലായ 57 കാരന്‍ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ആലപ്പുഴ സീവ്യൂ വാര്‍ഡില്‍ താമസിക്കുന്ന 18 കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അയല്‍വാസിയായ 57 കാരന്‍ ജോസ് വീട്ടു വരാന്തയില്‍ ഇരുന്ന് പഠിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. തീകൊളുത്താന്‍ ശ്രമിക്കവെ പ്രതിയെ തട്ടിമാറ്റി യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അഛനും അമ്മയും പുറത്ത് പോയ സമയത്തായിരുന്നു ആക്രമണം. ഇയാള്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് കുടുംബം.
മുന്‍പ് പെണ്‍കുട്ടിയുടെ പിതാവിനെ കുത്തി പരിക്കേല്‍പിച്ച കേസില്‍ ഇയാള്‍ റിമാന്റില്‍ കഴിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയെ ആക്രമിച്ചതിന് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത പ്രതി ജോസ്, പൊലീസ് സ്റ്റേഷനില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം ശ്രദ്ധയില്‍ പെട്ട പൊലീസ് ഉടനെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. പ്രതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




