Section

malabari-logo-mobile

വീടുകളില്‍ ഡയാലിസിസ് സാധ്യമാക്കുന്ന ഫ്‌ലൂയിഡ് ബാഗുകള്‍ കിട്ടാനില്ല: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

HIGHLIGHTS : Dialysis fluid bags not available at homes: Human Rights Commission orders urgent probe

വൃക്കരോഗികള്‍ക്ക് വീടുകളില്‍ തന്നെ ഡയാലിസിസ് സാധ്യമാക്കുന്ന ഫ്‌ലൂയിഡ് ബാഗുകള്‍ കിട്ടാനില്ലെന്ന പരാതിയെ കുറിച്ച് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് നിര്‍ദ്ദേശം നല്‍കിയത്.15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഫെബ്രുവരി 20 ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

സര്‍ക്കാര്‍ കുടിശിക നല്‍കാത്തതു കാരണമാണ് ഫ്‌ലൂയിഡ് ബാഗുകള്‍ നല്‍കാത്തതെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിച്ചിരുന്ന ബാഗുകള്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് വന്‍തുക മുടക്കി വാങ്ങേണ്ടി വരുന്നു. കുന്ദമംഗലം സ്വദേശിനിയായ എട്ടു വയസുകാരി ഉള്‍പ്പെടെ നിരവധി രോഗികള്‍ ദുരിതം അനുഭവിക്കുകയാണ്. ഒരു ദിവസത്തെ ഡയാലിസിസിന് 1800 രുപ മുടക്കണം. പെരിറ്റോണിയല്‍ ഡയാലിസിസ് സര്‍ക്കാര്‍ സഹായത്തോടെ ചെയ്യുന്ന 530 രോഗികള്‍ സംസ്ഥാനത്തുണ്ട്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!