ബോളിവുഡ് ഇതിഹാസതാരം ധര്‍മേന്ദ്ര അന്തരിച്ചു

മുംബൈ:ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു.89 വയസ്സായിരുന്നു. മുംബൈയിലെ വസതിയിലാണ് അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒക്ടോബര്‍ അവസാനം അദേഹത്തെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിവിട്ട് പന്ത്രണ്ട് ദിവസത്തിന് ശേഷമാണ് അന്തരിച്ചത്.

ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ധര്‍മേന്ദ്ര മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1960 ല്‍ ദില്‍ ഭി തേരാ ഹം ഭി തേരേ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഷോലെ, ധരംവീര്‍, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ അദേഹത്തെ പ്രശസ്തനാക്കി. ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. .

ധര്‍മേന്ദ്രയെ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 2009ല്‍ രാജസ്ഥാനില്‍നിന്ന് ലോക്‌സഭാംഗമായി. നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. ബോളീവുഡ് താരങ്ങളായ ബേബി ഡിയോളും സണ്ണി ഡിയോളുമാണ് ധര്‍മേന്ദ്രയുടെ മക്കള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top