ധാക്ക വിമാനത്താവളം അടച്ചു

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതിനു പിന്നാലെ ധാക്ക ഹസ്രത് ഷാജ ലാല്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. തിങ്കള്‍ വൈകിട്ട് 4.45 മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവ രെ ധാക്കയില്‍നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.

ഞായറാഴ്ച വിമാന സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തിയിരുന്നു. ധാക്കയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസും റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. സ്ഥിതി നിരീക്ഷിക്കുകയാണെന്നും അറിയിച്ചു. ഇന്‍ഡിഗോയും ബംഗ്ലാദേശിലേക്കുള്ള സര്‍വിസുകള്‍ നിര്‍ത്തി. പ്രക്ഷോഭ ങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി ഇന്ത്യന്‍ റെയില്‍വേയും അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top