ഒളവണ്ണയില്‍ വീടിന്റെ താഴത്തെനില ഭൂമിക്കടിയിലേക്ക് താഴ്ന്നു

പന്തീരാങ്കാവ്: ഒളവണ്ണയില്‍ വീടിന്റെ താഴ ത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു. ഒളവണ്ണ മാവത്തുംപടി ചെറിയാട്ട് പറമ്പ് മിഡിലിങ്ങലൊടി നിലം താമസിക്കുന്ന സക്കീര്‍ ഹുസൈന്‍ ഇരുനില വീടിന്റെ ഒന്നാം നിലയാണ് ഭമിക്കടിയിലേക്ക് താഴ്ന്നത്. വീടിന്റെ മുകള്‍ നിലയാണ് ഇപ്പോള്‍ മണ്ണിന് മുകളില്‍ കാണുന്നത്.

ഇന്നലെ രാവിലെ പത്തരയോടെ വലിയ ശബ്ദത്തോടെ വീടിന്റെ താഴത്തെ നില പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു. സക്കീറിന്റെ ഭാര്യയും മകളുടെ കുട്ടിയുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ ദുരന്തം ഒഴിവായി.
കഴിഞ്ഞ ആഴ്ച മഴകൂടിയ ദിവസങ്ങളില്‍ ഈ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിരുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സക്കീറും കുടുംബവും മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് ഇവര്‍ തിരിച്ചെത്തിയത്.

നല്ലളം പൊലീസ്, മീഞ്ചന്ത അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍, ഒളവണ്ണ വില്ലേജ് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി. പി ടി എ റഹീം എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top