എംഡിഎംഎയുമായി പിടിയില്‍

കൊണ്ടോട്ടി: കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും വില്‍പ്പനക്കായി കൊണ്ടുവന്ന 57 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് പാലേരി മുതുവനച്ച നകോളി മീത്തല്‍ മുഹമ്മദ് (36)ആണ് അറസ്റ്റിലായത്.

ഞായറാഴ്ച വൈകിട്ട് പുളിക്കലില്‍ നിന്നാണ് പിടികൂടിയത്. ഒരുമാസത്തോളമായി പുളിക്കല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. ബംഗുളൂരുവില്‍ നിന്ന് പച്ചക്കറി കൊണ്ടുവരുന്ന വാഹനത്തിലെ ഡ്രൈവറാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊണ്ടോട്ടി ഡിവൈഎസ്പി ഷിബു, ഇന്‍സ്പക്ടര്‍ നൗഫല്‍, എസ്‌ഐ വി ജിഷില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top